
തിരൂർ :തിരൂർ ഫോറിൻ മാർക്കറ്റ് ബിസിനസ്സ് ഓർഗനൈസേഷൻ മാർക്കറ്റിലെ പഴയ കാല കച്ചവടക്കാർക്ക് ‘പെരുന്നാൾ കിറ്റും – വസ്ത്രവും’ സമ്മാനിച്ചു. ചടങ്ങ് തിരൂർ പ്രസ്സ് ക്ലബ് സെക്രട്ടറി ഷഫീക്ക് എ.പി തിരൂർ ചേംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി സമദ് പ്ലസന്റിന് കൈമാറിക്കൊണ്ട് ഉൽഘാടനം ചെയ്തു.
FMBO യുടെ സാന്ത്വന പ്രവർത്തനത്തിന്റെ ഭാഗമായി ആതുര സേവന രംഗത്ത് സജീവമായി ഇടപെടുന്ന തിരൂർ ഇല്ലത്തപ്പാടം ന്യൂ സ്റ്റാർ ക്ലബ്ബിലേക്ക് കഴിഞ്ഞ ദിവസം കിടപ്പ് രോഗികൾക്ക് ആവശ്യമായ കട്ടിലും വിതരണം ചെയ്തിരുന്നു.
FMBO പ്രസിഡന്റ് കെ.ടി. ഇബ്നുൽ വഫ ജനറൽ സെക്രട്ടറി എ.എം.കെ മജീദ്, ട്രഷറർ ബാബു കേരള, ഫൈനാൻസ് സെക്രട്ടറി എ.വൺ ഇല്യാസ്, വർക്കിംഗ് പ്രസിഡന്റ് നിസാർ വെർട്ടു, വർക്കിംഗ് സെക്രട്ടറി വി.എ. അൻവർ സാദത്ത് മറ്റ് സെക്രട്ടറിയേറ്റ് മെമ്പർമാരായ റഫീക് പെരുന്തല്ലൂർ, വിവി മുജീബ്, ഷമീർ ഫോണിക്സ്, സാഫ് ജംഷിദ്, നിസാർ ഐമാസ്റ്റർ, അവറാൻ, ആഷിഫ്, സഫീർ, ഹുസൈൻ, ഷമീർ, സൽമാൻ, എന്നിവർ സംബന്ധിച്ചു.
Leave a Reply