നിറമരുതൂർ :വേൾഡ് കെഎംസിസി നിറമരുതൂർ പഞ്ചായത്ത് കമ്മിറ്റി ഓരോ വർഷവും റമളാനിൽ കിറ്റ് വിതരണം നടത്തി വരുന്നതാണ്. എന്നാൽ ഈ പ്രാവശ്യം, അതിൽ നിന്ന് വ്യത്യസ്തമായി നമ്മുടെ കൂട്ടത്തിൽ പാർട്ടിക്കായി കഠിനാധ്വാനം ചെയ്യുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സഹപ്രവർത്തകരെ ചേർത്ത് പിടിക്കാമെന്ന നല്ലൊരു ആശയം അവർ മുന്നോട്ടുവച്ചു.
അതിനായി സമാഹരിച്ച ധനസഹായം പഞ്ചായത്ത് സെക്രട്ടറി എന്ന നിലയിൽ കെഎംസിസി നേതാക്കളിൽ നിന്ന്ഏറ്റുവാങ്ങാൻ കഴിഞ്ഞത് ഏറെ സന്തോഷവും അഭിമാനവും നൽകുന്ന കാര്യമാണ്. നമ്മുടെ കൂട്ടത്തിൽ ഉള്ളവരെ തന്നെയാണ് ആദ്യം ചേർത്ത് നിർത്തേണ്ടത് എന്ന ബോധം ശക്തിപ്പെടുത്തുന്ന ഒരു മാതൃകാപരമായ പ്രവർത്തനമാണിത്.
ഈ നല്ല പ്രവർത്തനത്തിന് നേതൃത്വം നൽകിയ വേൾഡ് കെഎംസിസിക്കും, സഹകരിച്ച എല്ലാ നല്ല മനസ്സുകൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

Leave a Reply

Your email address will not be published.