നിറമരുതൂർ: സി എച്ച് സെൻറർ പഞ്ചാര മൂല കമ്മിറ്റിയുടെയും മുസ്ലിം ലീഗ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ പെരുന്നാൾ കിറ്റുകളുടെ വിതരണ ഉദ്ഘാടനം താനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ എൻ മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. സി എച്ച് സെൻറർ പഞ്ചാരമൂല പ്രസിഡണ്ട് കെടി ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആഫിയ നൗഫൽ, നിറമരുതൂർ പഞ്ചായത്ത് അംഗം ശമ്മാ ഹാരിസ്, നിറമരുതൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ വി .ഇ .എം .ഇക്ബാൽ, കെ ഇ കെ റഹ്മത്തുള്ള ചാ രാത്ത് കുഞ്ഞിപ്പ, മുതിർന്ന മാധ്യമപ്രവർത്തകൻ കെ .പി .ഒ. റഹ്മത്തുല്ല ,സി .എച്ച് .സെൻറർ ഭാരവാഹികളായ സി എം ടി നസറുദ്ദീൻ ഷാ, സി പി മുഹമ്മദ്, വി . ഇ.എം .കാസിം , കെ. നാസർ, ടി.ഹാരിസ്, പോക്കർ ,പരീത് എന്നിവർ സംബന്ധിച്ചു .സമസ്ത പൊതുപരീക്ഷയിൽ ടോപ്പ് പ്ലസ് നേടിയ വി. പി .ഫാത്തിമ നഷ്‌വ, വി വി മുഹമ്മദ് റഫിൻ, ആലത്തിയൂർ ദാറുൽ ഖുർആനിൽ നിന്നും ഖുർആൻ മനപ്പാഠമാക്കിയ ടി .മുഹമ്മദ് നിഹാൽ എന്നിവരെ എന്നിവരെ ആദരിച്ചു

Leave a Reply

Your email address will not be published.