തിരൂർ: മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം തിരൂർ ആശ്രയം കെയർ ഫോമിൽ വച്ച് നടന്നു. തിരൂർ പോലീസ് ഇൻസ്പെക്ടർ ബാബുജി സാർ ഉദ്ഘാടനം ചെയ്തു. മുഖ്യരക്ഷാധികാരി അഡ്വ:ഷമീർ പയ്യനങ്ങാടി അധ്യക്ഷത വഹിച്ചു. കൺവീനർ വി കെ സി അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. ഷബീബ് അസോസിയേറ്റ് സ്വാഗതം പറഞ്ഞു. അഡീഷണൽ എസ്ഐ അനീഷ് , ആസിഫ് മാസ്റ്റർ, കെ എം നൗഫൽ, ഷറഫുദ്ദീൻ ഐ സി ബി, സജയ മാസ്റ്റർ, കൃഷ്ണൻ സുന്ദർജി, മൊയ്തീൻ മാഷ് കീയോറ, ഫാറൂഖ് റഹ്മാൻ, നിസാർ പൂക്കയിൽ, അസീസ് ഒമേഗ,വിജേഷ്, അബ്ദുൽ റഹൂഫ് പ്രസംഗിച്ചു.ഷഹീർ ബാബു നന്ദിയും പറഞ്ഞു. ഫെമീഷ് മോനുട്ടി, ആബിദ്, ഫിറോസ് ബാബു, സിയാദ് വെൽക്കം, അലി അക്ബർ, ബാസിൽ ഒമേഗ, സുനിൽകുമാർ, തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.