
തിരൂർ: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരൂർ ശാഖയുടെ വനിതാ വിഭാഗമായ ഡബ്ല്യൂ.ഡി.സി അന്താരാഷ്ട്ര വനിതാ ദിനാചരണം സംഘടിപ്പിച്ചു.’എഴുന്നേറ്റ് വാ എതിരേൽക്കാം’ എന്ന പ്രമേയത്തിൽ തിരൂർ റിവൈവ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ സംഘടനക്കായി മികച്ച പ്രവർത്തനം കാഴ്ച വെച്ച ഡോ.സമീറ പുല്ലറ്റചാലിൽ,ഡോ.റെജിൻ എന്നിവരെ ആദരിച്ചു.വനിതാ ഡോക്ടർമാർക്കും പുരുഷ ഡോക്ടർമാരുടെ പങ്കാളികൾക്കുമായി നടത്തിയ മൈലാഞ്ചിയിടൽ മത്സരത്തിൽ ഷഹന യാസീൻ ഒന്നാം സ്ഥാനവും ഡോ.മുബഷിറ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ബെസ്റ്റ് ഡ്രസ്സ്ഡ് ലേഡി ഡെന്റിസ്റ്റ് മത്സരത്തിൽ ഡോ.സായ് ദേവി ജേതാവായി.തിരൂർ സൂര്യ ഹോസ്പിറ്റലിൽ ‘പിങ്ക് റിബ്ബൺ ഡ്രൈവ് ‘ എന്ന ശീർഷകത്തിൽ സ്താനാർബുദ ബോധവൽക്കരണ ക്ലാസ്സും പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.സ്ത്രീ രോഗ വിദഗ്ദ്ധ ഡോ.ബെനിറ്റ പി. ദേവസേനൻ ക്ലാസ്സെടുത്തു.ഡോ.വത്സൻ സ്തനാർബുദ പ്രതിരോധ മാർഗങ്ങളെ കുറിച്ച് സംസാരിച്ചു.സ്ത്രീശക്തി അവാർഡ് ജേതാവായ ഡോ.ഉത്തര മേനോനെ ആദരിച്ചു.
ഐ.ഡി.എ തിരൂർ പ്രസിഡന്റ് ഡോ.അസ് ലിഫ്,സെക്രട്ടറി ഡോ.ഫമീഷ,പ്രസിഡന്റ് ഇലക്റ്റ് ഡോ.ജുനീഷ്,ഡബ്ല്യൂ.ഡി.സി പ്രതിനിധികളായ ഡോ.ഫൗസിയ ഷാനഹാസ്,ഡോ.റസീന,സൂര്യ ഹോസ്പിറ്റൽ എം.ഡി സുമ വത്സൻ,നഴ്സിംഗ് സൂപ്രണ്ട് വിധു എന്നിവർ നേതൃത്വം നൽകി.
Leave a Reply