
ഉണ്ണിയാൽ :താനൂർ ഉപജില്ലാ കെ എ ടി എഫ് ( കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ) സംഘടിപ്പിച്ച ഇഫ്താർ മീറ്റും യാത്രയയപ്പ് സമ്മേളനവും ഉണ്ണിയാൽ ബീച്ചിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ബഷീർ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ കെ എ ടി എഫ് പ്രസിഡണ്ട് എം എ റഫീഖ് ആദ്ധ്യക്ഷ്യം വഹിച്ചു. സർവ്വീസിൽ നിന്ന് വിരമിക്കുന്ന എ എം എൽ പി എസ് ആദൃശേരിയിലെ റഷീദലി മാസ്റ്റർ , എ എം എൽ പി എസ് കല്ലത്തിച്ചിറയിലെ ജുമാന ടീച്ചർ , എ എം എൽ പി എസ് ചിലവിൽ മെസ്റ്റ് മണ്ണാരക്കൽ ഷാഫി മാസ്റ്റർ എന്നിവർക്ക് ഉപജില്ലാ കമ്മിറ്റിയുടെ ഉപഹാരങ്ങൾ ബഷീർ രണ്ടത്താണി നൽകി. പി.കെ ഷാക്കിർ , അബ്ദു റസാഖ് തെക്കയിൽ , സി എൻ മുജീബ് റഹ്മാൻ , എൻ അനസ് ബാബു , വി . ആസിഫ് , ടി എ റഹീം, നുഹ്മാൻ ശിബിലി , ശിഹാബുദ്ദീൻ ആദൃശേരി , പി.കെ സഫീർ , നൗഷീദ , വി ടി ലത്തീഫ് , ഖമറുന്നീസ , വി വി എൻ നവാസ് , ഫൈസൽ അരീക്കാട്, പി ബുഷ്റ എന്നിവർ പ്രസംഗിച്ചു. ഉണ്ണിയാൽ ബീച്ചിൽ ഒരുക്കിയ ഇഫ്താറിൽ നിരവധി പേർ സംബന്ധിച്ചു.
Leave a Reply