സർവീസിൽ നിന്ന് വിരമിക്കുന്ന താനൂർ എ ഇ ഒ ശ്രീജ പി വിക്ക് താനൂർ എ ടി സി യുടെ ഉപഹാരം മുനിസിപ്പൽ ചെയർപേഴ്സൺ നെസ്‌ല ബഷീർ നൽകുന്നു.

താനൂർ :താനൂർ ഉപജില്ല ഓഫീസറായി കഴിഞ്ഞ മൂന്ന് വർഷക്കാലമായി മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച് സർവ്വീസിൽ നിന്നും വിരമിക്കുന്ന താനൂർ എ ഇ ഒ ശ്രീജ പി വിയെ ഉപജില്ല അറബി അധ്യാപക കൂട്ടായ്മയായ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് ഉപഹാരം നൽകി ആദരിച്ചു. യാത്രയയപ്പ് പരിപാടി താനൂർ മുനിസിപ്പൽ ചെയർപേഴ്സൺ നസ്‌ല ബഷീർ ഉദ്ഘാടനം ചെയ്തു. എ ഇ ഒ ക്കുള്ള ഉപഹാരവും ചെയർപേഴ്സൺ നൽകി. മലപ്പുറം ഐ എം ജി ഇ മിന്നത്ത് കെ ടി ആദ്ധ്യക്ഷ്യം വഹിച്ചു. മുനിസിപ്പൽ കൗൺസിലർ മുഹ്സിന , എം എ റഫീഖ് , അബ്ദു റസാഖ് തെക്കയിൽ , വി ആസിഫ് , സി എൻ മുജീബ് റഹ്മാൻ , ശിഹാബുദ്ദീൻ ആദൃശ്ശേരി , ഫസൽ തങ്ങൾ , എൻ അനസ് ബാബു , സഫീർ താനാളൂർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.