നവീകരിച്ച വൈരങ്കോട് – വലിയ പറമ്പ്റോഡ് കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

തിരുന്നാവായ : നവീകരിച്ച
വൈരങ്കോട് – വലിയ പറമ്പ്
റോഡ് കുറുക്കോളി മൊയ്തീൻ എം.എൽ.എ നാടിനു സമർപ്പിച്ചു.
ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം എം.എൽ.എ യുടെ പതിനേഴ് ലക്ഷം രൂപ ചിലവഴിച്ച് റീ ടാറിങ്ങ് ചെയ്ത് നവീകരിച്ച റോഡാണിത്.
തിരുന്നാവായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു .തിരൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഫക്രുദ്ധീൻ അലി കൊട്ടാരത്ത്, തിരുന്നാവായ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ലത്തീഫ്
പള്ളത്ത്, സി.വി ഷാഫി , മെമ്പർ എ. രതീഷ് കുമാർ, പാറപ്പുറത്ത് ബീരാൻ , സിദ്ധീഖ് കല്ലിങ്കൽ, കെ ആനന്ദൻ, എ. ഉസ്മാൻ, അലി മണ്ണന്തറ, ജലീൽ വൈരങ്കോട്, കെ.പി സലാം ഹാജി, പി അബ്ദു, മജീദ് അമരിയിൽ, കെ.പി അലി ബാവ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.