
സൗജന്യ ഫയർ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപനവും
തിരൂർ:-മൂന്ന് പതിറ്റാണ്ട് കാലമായി സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ വിദേശനിർമ്മിത ഉൽപ്പന്നങ്ങളുടെ മൊത്ത വ്യാപാര കേന്ദ്രമായ തിരൂർ ഗൾഫ് മാർക്കറ്റിലെ വ്യാപാരികൾക്ക് പരിരക്ഷ നൽകി പോരുന്ന കൂട്ടായ്മയായ തിരൂർ ഗൾഫ് മാർക്കറ്റ് മർച്ചൻ്റ് വെൽഫയർ അസോസിയേഷൻ (ജിമാറ്റ്) ഈ പുണ്യ മാസത്തിൽ സാഹോദര്യവും സ്നേഹവും പങ്കിട്ടുകൊണ്ട് ഒത്തുചേർന്ന സൗഹൃദ ഇഫ്താർ സംഗമവും വ്യാപാരികൾക്കായുള്ള സൗജന്യ ഫയർ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപനവും നിർവ്വഹിച്ചു.
ജിമാറ്റ് ജനറൽ സെക്രട്ടറി സൈതലവി മങ്ങാട്ടിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജിമാറ്റ് പ്രസിഡൻ്റ് അബ്ദുറഹിമാൻ ഹാജി അധ്യക്ഷത വഹിച്ചു. പരിപാടി തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. സൗജന്യ ഫയർ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപനം സബ് കളക്ടർ ദിലീപ് കെ കൈനിക്കര നിർവ്വഹിച്ചു.
വിശിഷ്ടാതിഥികളായി തിരൂർ നഗരസഭാ അധ്യക്ഷൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി, കേരള പ്രവാസി വെൽഫെയർ ബോർഡ് ചെയർമാൻ ഗഫൂർ പി ലില്ലീസ്, ജില്ലാ പഞ്ചായത്ത് മെമ്പർ വെട്ടം ആലിക്കോയ, ഡിവൈഎസ്പി എഎം സിദ്ധീഖ്, വർക്കിംഗ് സെക്രട്ടറി കെഐ അബ്ദുൾ നാസർ ,സൗഹൃദവേദി തിരൂർ സെക്രട്ടറി കെകെ റസാക്ക് ഹാജി, ഫാതർ കെഎസ് ബിനോയ് , തിരൂർ ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡൻറ് പിഎ ബാവ, ജനറൽ സെക്രട്ടറി സമദ് പ്ലസൻ്റ്, പിപി അബ്ദുറഹ്മാൻ, പിഎ റഷീദ് എന്നിവർ ആശംസകൾ അർപ്പിച്ചു.
പി അബ്ദുൽ ഗഫൂർ, അബ്ദുസമദ് കോട്ടക്കൽ, എ എം മജീദ്, അലി ജപ്പാൻ സ്ക്വയർ, പ്രവീൺ നക്ഷത്ര, മമ്മി അമാന , റഹീം ഹാജി, റഷീദ്, ഷാജി നൈസ് , ആബിദ് സെയിൻ, യൂത്ത് വിംഗ് പ്രസിഡൻ്റ് എഎം അഷ്റഫ്, സെക്രട്ടറി ഷഹീർ, മാലിക്ക് , സുലൈമാൻ, ടിപി അലിക്കുട്ടി,കുഞ്ഞാറു , കെ ഇസ്മയിൽ, ഷിഹാബ് ചെമ്മാട് , മീഡിയ കോഡിനേറ്റർ ഷുക്കൂർ സയോമ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. തിരൂർ ഗൾഫ് മാർക്കറ്റിലെ വ്യാപാരികളും ജീവനക്കാരും തിരൂരിലെ പ്രമുഖ വ്യക്തിത്വങ്ങളും അടങ്ങുന്ന 3500-ൽ പരം ആളുകൾ പങ്കെടുത്തു.
Leave a Reply