
തിരൂർ: അഗതികളും നിലാരംഭരുമായ 10 കുടുംബങ്ങൾക്ക് തിരൂരിൽ ഒരുങ്ങുന്ന
സ്നേഹ ഭവനങളുടെ
വസ്തു രേഖാ കൈമാറ്റവും
വിടുകൾക്ക് കല്ലിടലും
കട്ടിലവെപ്പും നടന്നു.
തിരൂർ എസ് എസ് എം പോളി ടെക്നിക്കിന് സമീപം ഒരു വ്യക്തി സൗജന്യമായി നൽകിയ 40 സെൻ്റ് സ്ഥലം 10 കുടുംബങ്ങൾക്ക് വീടുകൾ വെക്കുന്നതിനായി
തുല്യമായി വീതിച്ച് നൽകിയ
വസ്തുവിൽ
ഇതിനകം ജനകീയ പങ്കാളിത്വത്തോടെ
8 വീടുകളുടെ നിർമ്മാണം
പൂർത്തിയായിരുന്നു.
മറ്റു രണ്ട് വീടുകളുടെ
നിർമ്മാണോദ്ഘാടനമാണ് നടന്നത്.
എസ് എസ് എം പോളിടെക്നിക്ക് കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റെ സാങ്കേതിക സഹകരണത്തോടെയാണ്
വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നത്.
കോഹിനൂർ നൗഷാദ് ചെയർമാനും
മുജീബ് താനാളൂർ
ജനറൽ കൺവിനറും
ഖാദർ പഞ്ചമി
ട്രഷററുമായ ജനകീയ സമിതിക്കാണ് വീടുകളുടെ നിർമ്മാണ ചുമതല.
പദ്ധതി പ്രദേശത്ത് നടന്ന ചടങ്ങ്
കുറുക്കോളി മൊയ്തിൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
വസ്തു രേഖാ കൈമാറ്റവും
വീടിൻ്റെ കട്ടില വെക്കലും
എം എൽ എ നിർവഹിച്ചു.
മനുഷ്യ സ്നേഹത്തിൻ്റെയും
ജീവകാരുണ്യത്തിൻ്റെയും ഉദാത്തമായ മാതൃകയാണ് സ്നേഹഭവനങ്ങളെന്ന്
അദ്ദേഹം പറഞ്ഞു.
നഗരസഭ
വൈസ് ചെയർപേഴ്സൺ
സിന്ധു മംഗലശ്ശേരി
അധ്യക്ഷയായി. സംസ്ഥാന
പ്രവാസി വെൽഫയർ ബോർഡ് ചെയർമാൻ
അഡ്വ. ഗഫൂർ പി ലില്ലിസ് വീടിൻ്റെ കല്ലിടൽ കർമ്മം നിർവഹിച്ചു.
എസ് എസ് എം പോളിടെക്നിക്
പ്രിൻസിപ്പൽ
ഡോ പി ഐ ബഷീർ,
നിർമ്മാണ കമ്മിറ്റി
ചെയർമാൻ കോഹിനൂർ നൗഷാദ്, കൺവിനർ
മുജീബ് താനാളുർ
സി ജൗഹർ ,
പി കോയ
ദിലിപ് അമ്പായത്തിൽ
അൻവർ സുലൈമാൻ
കെ സമദ്
അഭിനവ്
എന്നിവർ സംസാരിച്ചു.

Leave a Reply