
വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം :കാലിക്കറ്റ് സർവ്വകലാശാലയിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ. കാലിക്കറ്റ് സർവ്വകലാ ശാലയിൽ സമർപ്പിക്കപ്പെടുന്ന പി.എച്ച്.ഡി. പ്രബന്ധങ്ങൾക്കൊപ്പം നൽകുന്ന മലയാളം സംഗ്രഹങ്ങളിൽ ഗുരുതരമായ ഭാഷാപിഴവുകൾ കണ്ടെ ത്തിയതിനെത്തുടർന്നാണ് ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശവുമായി സർവ്വകലാശാലാ അധികൃതർ രംഗത്തെ ത്തിയത്.പ്രബന്ധങ്ങളുടെ മലയാളം സംഗ്രഹം കൃത്യമായി പരിശോധിക്കണമെന്നും ആശയവ്യക്തത ഉറപ്പുവരുത്തണമെന്നുമാണ് ഗൈഡുമാർക്ക് നൽകിയിട്ടുള്ള നിർദ്ദേശം. ഗവേഷകർ ഇംഗ്ലീഷിൽ തയ്യാറാക്കുന്ന പ്രബന്ധത്തിന്റെ സംഗ്രഹം മലയാ ളത്തിലേക്ക് മാറ്റാൻ ഗൂഗിൾ ട്രാൻസ്‌ലേറ്റർ ഉൾ പ്പെടെയുള്ള ഓൺലൈൻ സംവിധാനങ്ങളെ അമിതമായി ആശ്രയിക്കുന്നതാണ് ഇത്തരം പിഴ വുകൾക്ക് പ്രധാന കാര ണമെന്ന് സർവ്വകലാശാല വിലയിരുത്തുന്നു.യന്ത്രവിവർത്തനം നടത്തുമ്പോൾ വാചകങ്ങളുടെ അർത്ഥം പൂർണ്ണമായും മാറുന്നതായും പദപ്രയോഗങ്ങളിൽ വലിയ അസ്വാഭാവികത പ്രകടമാണെന്നും പരാതി ഉയർന്നിട്ടുണ്ട്. സാങ്കേതിക പദങ്ങൾ അതേപടി വിവർത്തനം ചെയ്യുമ്പോൾ സംഭവിക്കുന്ന അബദ്ധങ്ങൾ ഗവേഷണ പ്രബന്ധങ്ങളുടെ ഗൗരവം തന്നെ ചോർത്തിക്കളയുന്ന അവസ്ഥയാണ് നിലവിലുള്ളത്.ഈസാഹചര്യത്തിൽ,മലയാളം സംഗ്രഹങ്ങൾ സൂക്ഷ്മ പരിശോധന യ്ക്ക് വിധേയമാക്കാതെ പ്രബന്ധങ്ങൾ സ്വീകരിക്കേണ്ടതില്ലെന്നാണ് സർവ്വകലാശാലയുടെ തീരുമാനം.അക്ഷരത്തെറ്റുകളും വ്യാകരണ പിഴവുകളും ഇല്ലാതെ ആശയശുദ്ധിയോടെ സംഗ്രഹങ്ങൾ തയ്യാറാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ഇനി മുതൽ ഗവേഷണ ഗൈഡുമാർക്കായിരിക്കുമെന്ന് സർ വ്വകലാശാലയിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.
Leave a Reply