താനൂർ:
വാസ്തവ വിരുദ്ധമായ പ്രസ്താവനകൾ നടത്തി പഞ്ചായത്ത്‌ ഭരണ സമിതികെതിരെ
ഗ്രാമ പഞ്ചായത്തിലെ
സിപിഎം അംഗങ്ങൾ
തെറ്റിദ്ധാരണ പരത്തുകയാണെന്ന്
യുഡിഎഫ് ജനപ്രതിനിധികൾ
വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
22 വർഷം താനാളൂർ പഞ്ചായത്ത് ഭരിച്ചിട്ടും ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾ 2 മാസം തികയുന്ന ഒരു ഭരണ സമിതി ചെയ്തില്ലെന്ന് പറഞ്ഞ്‌ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്‌ താനാളൂരിലെ പൊതു സമൂഹം പരിഹാസത്തോടെ തള്ളിക്കളയുമെന്നും ഭരണസമിതി അംഗങ്ങൾ പറഞ്ഞു.

താനാളൂർ പഞ്ചായത്തിൽ സ്ത്രീ സുരക്ഷ പെൻഷന് ആകെ ലഭിച്ചത് 3081 അപേക്ഷകളാണെന്നും അപാകതകൾ ഇല്ലാതെ പൂരിപ്പിച്ച 1808 അപേക്ഷകർക്ക് ജനുവരി മുതൽ പെൻഷൻ നൽകി
വരുന്നുണ്ടെന്നും മറ്റു
അപേക്ഷകളിലെ
അപാകതകൾ പരിഹരിച്ച് അർഹരായ മുഴുവനും
പേർക്കും പെൻഷൻ ലഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരികയാണെന്നും
അവർ പറഞ്ഞു. കഴിഞ്ഞ ദിവസം
നടന്ന ഭരണസമിതി യോഗത്തിൽ ഇത് സംബന്ധമായി ഒരു അഭിപ്രായ പ്രകടനവും നടത്താത്ത സിപിഎം ജനപ്രതിനിധികൾ പിന്നീട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത നൽകുന്നത് ലജ്‌ജാകരമാണ്.

ബസ്റ്റാന്റ് നിർമിക്കാനുള്ള ശ്രമം ഭരണസമിതി വൈകിപ്പിക്കുകയാണെന്ന ഇടത് പക്ഷ അംഗങ്ങളുടെ ആരോപണം അടിസ്ഥാനപരമാണ്.
വട്ടത്താണി റെയിൽവേ ലൈനിന്റെ പടിഞ്ഞാറ് വശം ബസ്റ്റാന്റ് നിർമിക്കുന്നതിൽ ഇനിയും പഠനം ആവശ്യമുണ്ട് . നിലവിൽ ഒരു ബസ് സർവ്വീസ് പോലുമില്ലാത്ത വട്ടത്താണി ആലിഞ്ചുവട് റോഡിൽ ബസ്റ്റാന്റ് കൊണ്ട് വരുന്നതിലെ പ്രായോഗികത വിശദീകരിക്കാൻ ഇടതുപക്ഷത്തിന്
ബാധ്യതയുണ്ട്.
ആവശ്യമായ ഇടപെടലുകൾ നടത്തി പ്രസ്തുത ഭൂമിയിൽ
നൂതന പദ്ധതികൾ ആവിഷ്‌ക്കരിക്കാൻ
ഗ്രാമ പഞ്ചായത്ത്
ഭരണസമിതി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്.
ഇതിനായി സൗജന്യമായി സ്ഥലം വിട്ടു നൽകിയ കുടുംബത്തിൻ്റെ അഭിപ്രായവും പരിഗണിച്ചിരുന്നു.
പഞ്ചായത്തിന്റെ സ്റ്റാഫ് പാറ്റേൺ പ്രകാരമുള്ള ജീവനക്കാരുടെ
അപര്യാപ്തത പഞ്ചായത്തിൻ്റെ സുഗമമായ നടത്തിപ്പിന്
പ്രയാസം നേരിടുന്നുണ്ട്. പ്രതിസന്ധികൾ
ക്കിടയിലും ജനപക്ഷ ബജറ്റ് അവതരിപ്പിക്കാൻ ഭരണ സമിതിക്ക് സാധിച്ചതിലെ അസഹിഷ്‌ണതയാണ് താനാളൂരിലെ ഇടതുപക്ഷത്തിനെന്നും താനാളൂരിലെ ഭരണമാറ്റം ഇപ്പോഴും ഉൾക്കൊള്ളാൻ ഇടതിനായിട്ടില്ലെന്നും ഭരണസമിതി അംഗങ്ങൾ കുറ്റപ്പെടുത്തി

വാർത്താ സമ്മേളനത്തിൽ
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി പി ഒ അസ്ഗർ മാസ്റ്റർ , വൈസ് പ്രസിഡന്റ്
കെ ഫാത്തിമ ബീവി , സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കുഞ്ഞിപ്പ തെയ്യമ്പാടി, കെ സൽമത്ത് ,
ടി കെ നസീർ , അംഗങ്ങളായ
എൻ പി ഋഷികേഷ് ,
ടി പി മൊയ്നുദീൻ
എം പി അസ്‌ലം എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.