ബാബു

തേഞ്ഞിപ്പലം:ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞു വീണു മരിച്ചു.ദേവതിയാൽ അമ്പലപ്പടി ചോലക്കരമാട്, പറമ്പൻ ബാബു (50) – ണ് മരിച്ചത്.തിരൂരങ്ങാടി കക്കാട് വെച്ചാണ് സംഭവം. കാലിക്കറ്റ് യൂണിവേഴ്സിറ്റി, കോഹിനൂർ അങ്ങാടികളിൽ ഏറെ കാ ലമായി ലോട്ടറി വിൽപ്പ നക്കാരനായിരുന്നു.തിരൂരങ്ങാടി ആർ ടി ഓഫീസിന് കീഴിലെ ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.ഇന്നലെ രാവിലെ 8.30 ഓടെ വേങ്ങര ഗ്രൗണ്ടിലെ ടി ടെസ്റ്റ് കഴിഞ്ഞ് കക്കാട് റോഡ് ടെസ്റ്റിനായി കാത്ത് നിൽക്കവെ കുഴഞ്ഞു വീഴുകയായിരുന്നു.ഇന്നലെ ഉച്ചയ്ക്ക് 12-30നാണ് സംഭവം.ഉടനെ തന്നെ ഡ്രൈ വിംഗ് ടെസ്റ്റിനായി കൂടെ യുണ്ടായിരുന്നവരും മകനും ചേർന്ന് തിരൂങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.നേരത്തെ ഉണ്ടായിരുന്ന 2013-ൽ എടുത്ത ഹെവി ഡ്രൈവിംഗ് ലൈസൻസ് പു തുക്കുന്നതിനായി ടെസ്റ്റ് എടുക്കാനെത്തിയതായിരുന്നു. ശവസംസ്കാരം ഇന്ന് രാവിലെ 8ന് അമ്പ ലപ്പടിയിലെ കുടുംബ ശ്മശാനത്തിൽ.ഭാര്യ:സരസ്വതി, മക്കൾ :ശിവ പ്രസാദ്, ജിഷ്ണു പ്രസാദ്,അഹല്യ .

Leave a Reply

Your email address will not be published.