
തിരൂർ: അഗതികളും നിലാരംഭരുമായ 10 കുടുംബങ്ങൾക്ക് നിർമ്മിച്ച് നൽകുന്ന വിടുകളിൽ അവസാന 2 വിടുകളുടെ കട്ടിലവെപ്പും വസ്തു രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ നടക്കുമെന്ന് സംഘാടകർ
വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തിരൂർ എസ് എസ് എം പോളി ടെക്നിക്കിന് സമീപം ഒരു മനുഷ്യ സ്നേഹി സൗജന്യമായി നൽകിയ 40 സെൻ്റ് സ്ഥലം 10 കുടുംബങ്ങൾക്ക് വീടുകൾ വെക്കുന്നതിനായി
തുല്യമായി വീതിച്ച് നൽകുകയായിരുന്നു.
പ്രസ്തുത വസ്തുവിൽ
വ്യക്തികളുടെയും
സ്ഥാപനങ്ങളുടെയും
സഹായ സഹകരണങ്ങളോടെയും ചലഞ്ചുകൾ സംഘടിപ്പിച്ചുമാണ്
വീട് വെക്കുന്നതിനുള്ള
സാമ്പത്തികം കണ്ടെത്തി ഇതിനകം
8 വീടുകളുടെ നിർമ്മാണം
പൂർത്തിയായി.
എസ് എസ് എം പോളിടെക്നിക്ക് കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റെ സാങ്കേതിക സഹകരണത്തോടെയാണ്
വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നത്.
കോഹിനൂർ നൗഷാദ് ചെയർമാനും
മുജീബ് താനാളൂർ
ജനറൽ കൺവിനറും
ഖാദർ പഞ്ചമി
ട്രഷററുമായ കമ്മിറ്റിക്കാണ് വീടുകളുടെ
നിർമ്മാണ ചുമതല.
തിരൂർ ഐ ഡി ബി ഐ ബാങ്കിൽ തുടങ്ങിയ
ജോയിൻ്റ് എകൗണ്ട് വഴിയാണ് നിർമ്മാണത്തിനാവശ്യമായ തുക സ്വീകരിക്കുന്നത്.
വെളളിയാഴ്ച
രാവിലെ 9.30 ന്
കുറുക്കോളി മൊയ്തിൻ എം എൽ എ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
തിരൂർ സബ് കലക്ടർ ദിലിപ് കൈനിക്കര ഐ എ എസ്
വസ്തുവിൻ്റെ രേഖ കൈമാറും
നഗരസഭ ചെയർപേഴ്സൺ
കീഴേടത്ത് ഇബ്രാഹിം ഹാജി അധ്യക്ഷനാവും.
വൈസ് ചെയർപേഴ്സൺ
സിന്ധു മംഗലശ്ശേരി
പ്രവാസി വെൽഫയർ ബോർഡ് ചെയർമാൻ
അഡ്വ. ഗഫൂർ പി ലില്ലിസ്,
നഗരസഭ കൗൺസിലർ വി റിഷാദ് തുടങ്ങി ജനപ്രതിനിധികൾ
ഉദ്യോഗസ്ഥർ
സംസ്കാരിക പ്രവർത്തകർ ചടങ്ങിൽ സംബന്ധിക്കും.
പത്രസമ്മേളനത്തിൽ
എസ് എസ് എം പോളിടെക്നിക്
പ്രിൻസിപ്പൽ
ഡോ പി ഐ ബഷീർ,
നിർമ്മാണ കമ്മിറ്റി കൺവിനർ
മുജീബ് താനാളുർ
സി ജൗഹർ ,
അൻവർ സുലൈമാൻ
ഖാദർ പഞ്ചമി
കെ സമദ്
എന്നിവർ പങ്കെടുത്തു.
Leave a Reply