
വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം:ഓൾകേരള ടാലന്റ് ടെസ്റ്റിൽ ഉജ്ജ്വല വിജയം കൈവരിച്ച പറമ്പിൽപീടിക ഗവൺമെന്റ് എൽ.പി സ്കൂളിലെ പ്രതിഭകളെ ആദരിച്ചു. പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്കൂളിലെ 109 കൊച്ചു പ്രതിഭകൾക്കാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. പെരുവള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുനിൽ, വാർഡ് മെമ്പർ ചെമ്പൻ ലത്തീഫ്, എച്ച്.എം. സുലോചന പി ടി എ കമ്മറ്റി അംഗങ്ങൾ, അധ്യാപകർ,രക്ഷിതാക്കൾ എന്നിവർ ചേർന്ന് വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും മൊമെന്റോകളും ക്യാഷ് അവാർഡും വിതരണം ചെയ്തു.

Leave a Reply