
ഭൂമിയുടെ ആധാരം കൈമാറി
ആലത്തിയൂർ: അക്ഷരങ്ങൾക്കൊപ്പം മാനവികതയുടെ വലിയൊരു പാഠം കൂടി പകർന്നുനൽകി കെഎച്ച് എംഎച്ച്എസ് എസ് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും മാനേജ്മെന്റും ചേർന്ന്
ദേശീയ തലത്തിലടക്കം സ്കൂളിനായി മിന്നും പ്രകടനം നടത്തിയ സ്പോർട്സ് താരം ഗീതുവിനായി നിർമ്മിക്കുന്ന ‘സ്നേഹവീടിന്റെ’ ഭൂമിയുടെ ആധാര കൈമാറ്റം നിർവ്വഹിച്ചു. പ്രൗഢമായ ചടങ്ങ് തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുജീബ് പൂളക്കൽ ഉദ്ഘാടനം ചെയ്തു.
കേവലം ഒരു വീട് നിർമ്മാണമല്ല, മറിച്ച് സമൂഹത്തിന് വലിയൊരു മാതൃകയാണ് ഈ വിദ്യാലയം കാട്ടിത്തന്നതെന്ന് ഉദ്ഘാടകൻ പ്രസംഗത്തിൽ പറഞ്ഞു.
സ്കൂൾ മാനേജ്മെന്റ്, അധ്യാപകർ, പിടിഎ, വിദ്യാർത്ഥികൾ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് വീടിനാവശ്യമായ തുക സമാഹരിച്ചത്.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ടി എൻ ഷാജി, പ്രിൻസിപ്പാൾ സോണിയ ടീച്ചർ, പ്രാധാനാധ്യാപിക ബിന്ദു ടീച്ചർ എന്നിവർ ചേർന്ന് സ്ഥലത്തിൻ്റെ ആധാരം ഗീതുവിന് കൈമാറി.
സ്കൂൾ പ്രിൻസിപ്പൽ സോണിയ ടീച്ചർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് ടി എൻ ഷാജി അധ്യക്ഷത വഹിച്ചു.
തിരൂർ എസ് ഐ ക്ലീറ്റസ് മുഖ്യാഥിതിയായ ചടങ്ങിൽ എച്ച് എം ബിന്ദു ടീച്ചർ, PTA വൈസ് പ്രസിഡണ്ട് ഐ പി ജലീൽ, സുഭാഷ് പയനാട്, കെ പി ശംസുദ്ധീൻ മൊയ്നുട്ടി പൊയ്ലിശ്ശേരി, കുഞ്ഞാലിക്കുട്ടി ,ശാഫി വാക്കയിൽ , സുബൈർ മാസ്റ്റർ തുടങ്ങിയവർ ആശംസകളറിയിച്ചു.
Leave a Reply