
വാഹന ഉടമക്ക് 80000 രൂപ നഷ്ടപരിഹാരം നൽകാൻ മഞ്ചേരി മോട്ടോർ ആക്സിഡൻ്റ്ക്ലെയിം ട്രൈബ്യൂണലിൻ്റെ ഉത്തരവ്.
വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം:ഇൻഷുറൻസ് കമ്പനി 80000 രൂപ പരാതിക്കാരന് നഷ്ടപരി ഹാരമായി നൽകാൻ മഞ്ചേരി മോട്ടോർ ആക്സിഡൻ്റ് ക്ലെയിംഉത്തരവ്. 2020 ലാണ് കേസിനാസ്പദമായ സംഭവം. പെരുവള്ളൂർ സ്വദേശി മുസ്തഫ ലാക്കൽ നൽകിയ പരാതിയിലാണ് നടപടി.കോഴി ക്കോട് ദേശീയപാതയി ൽ അഴിഞ്ഞിലത്ത് പാർക്ക് ചെയ്ത പരാതി ക്കാരൻ്റെ എക്കോ സ്പോട്ട് വാഹനത്തിൽ മറ്റൊരു കാർ വന്നിടിക്കു കയും പരാതിക്കാരൻ്റെ കാറിന് സാരമായ നാശ നഷ്ടം സംഭവിക്കുകയുമാണുണ്ടായത്.കാറിൻ്റെ കേടുപാടുകൾ തീർക്കുന്നതിന് ഒരു ലക്ഷത്തി തൊന്നൂറ്റി നാലായിരം രൂപയാണ് ചെലവ് വന്നത്.ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനിയുടെ ഫുൾ കവർ ഇൻഷുറൻസ് വാഹനത്തിന് ഉണ്ടായിരുന്നു. ഇൻഷുറൻസ് കമ്പനിയിൽ ക്ലൈം ചെയ്തതിനെ തുടർന്ന് ഒരു ലക്ഷത്തി പതിനാറാ യിരം രൂപ മാത്രമാണ് കമ്പനി നൽകിയത്.നഷ്ടം വന്ന തുക മുഴുവൻ ലഭിക്കാതെ വന്നതിനാലാണ് പരാതിക്കാരന് ട്രൈബ്യുണലിനെ സമീപിച്ചത്.നഷ്ടം വന്ന സംഖ്യ ലഭിക്കാ ൻ പരാതിക്കാരന് അർഹതയുണ്ടെന്നും നൽകാൻ ഇൻഷുറൻസ് കമ്പനി ബാധ്യസ്ഥരാണെന്നും പരാതിക്കാരൻ്റെ അഭിഭാഷകർ വാദിച്ചു .അപകടത്തിൽ ഉൾപ്പെട്ട വാഹനത്തിൻ്റെ കേടുപാടുകൾ പഴയ സ്പെയർ പാർട്ട്സുകൾ ഉപയോഗിച്ച് തീർക്കുമെന്ന് പറയാൻ കഴിയില്ലെന്നും വാഹനം ഗതാഗതയോഗ്യമാവണമെങ്കിൽ പുതിയ സ്പെയർ പാർട്സുകൾ ഉപ യോഗിക്കേണ്ടതുണ്ടെന്നും ആയതിനാൽ തന്നെ പുതിയ സ്പെയർ പാർട്സിൻ്റെ വിലയിൽ നിന്നും വീണ്ടും തേയ്മാന സംഖ്യ കുറക്കുന്നത് വാഹന ഉടമക്ക് ലഭിക്കേണ്ട യഥാർത്ഥ നഷ്ട സംഖ്യയിൽ നിന്ന് കുറക്കുന്നതിന് തുല്യമായിരിക്കും എന്ന ഹൈക്കോടതി വിധിയെ അവലംബമാക്കിയാണ് ട്രൈബ്യൂണൽ ഇപ്രകാരം ഒരു വിധിയിലേക്ക് എത്തിയത്. പരാതിക്കാരന് വേണ്ടി അ ഡ്വ.എപി അബ്ദുറ ഹ്മാ ൻ,അഡ്വ.മുഹമ്മദ് നിസാം എന്നിവർഹാജരായി.
Leave a Reply