
സെനറ്റിൽ അവതരിപ്പിക്കാനുള്ള ഡ്രാഫ്റ്റ് ഓർഡിനൻസ് അംഗീകരിച്ചു.
വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം:കാലിക്കറ്റിൽ സ്വാശ്രയ കോളേജ് നിയമം:സെനറ്റിൽ അവതരിപ്പിക്കാനുള്ള ഡ്രാഫ്റ്റ് ഓർഡിനൻസ് സിൻഡിക്കേറ്റ് അംഗീകരിച്ചു.കേരള സർക്കാറിൻ്റെ 2021-ലെ സ്വാശ്രയ നിയമം കാലിക്കറ്റ് സർവ്വകലാശാല ചട്ടങ്ങളിൽ ഉൾപ്പെടുത്തുന്നതിനാണ് ഓർഡിനൻസ്.കഴിഞ്ഞദിവസം ചേർന്ന സിൻഡിക്കേറ്റാണ് തീരുമാനമെടു ത്തത്.സ്വാശ്രയ കോളേജ് അധ്യാപക-അനധ്യാപക ജീവനക്കാർക്കായി ചട്ടത്തിൽ പുതിയ ഒരു അധ്യായം – (അദ്ധ്യായം19 -സ്വാശ്രയ കോളേജിൽ അധ്യാപക അനധ്യാപക ജീവനക്കാർ – നിയമനവും സേവനവ്യവസ്ഥകളും) എന്ന നിർദ്ദേശത്തിലാണ് ഉൾപ്പെടു ത്തുക.ഇതു പ്രകാരം പ്രൊഫസർ,അസി.പ്രൊഫസർ തുടങ്ങി അനധ്യാപക ജീവനക്കാർക്കുള്ള തസ്തികകളും അവർക്കു മിനിമം നൽകേണ്ട ശമ്പളവും ഓർഡിനൻസിലൂടെ സെനറ്റിൻ്റെ അംഗീകാര പ്രകാരം ചട്ടങ്ങളിൽ ഉൾ പ്പെടുത്തും.മാത്രമല്ല ഡി എ, എച്ച്ആർഎ, പ്രസവാവധി ആനുകൂല്യങ്ങളും മറ്റു അവധികളും സർക്കാർ -എയ്ഡഡ് കോ ളേജിന് തുല്യമായിരിക്കും.നിലവിൽ സ്വാശ്രയ കോളേജുകളിൽ ജോലി ചെയ്യുന്ന മിക്ക അധ്യാപകരും വർഷങ്ങൾക്കു മുമ്പ് ജോലിയിൽ പ്രവേശിച്ചവരായതിനാൽ യു ജി സി നിലവിൽ നിഷ്കർഷിക്കുന്ന യോഗ്യത നേടാൻ പ്രത്യേക സമയം അനുവദിച്ചു നിലവിലുള്ള ജോലി സുരക്ഷയും ഉറപ്പാക്കും.
സ്വാശ്രയ കോളേജ് ജീവനക്കാരെ ആ ദ്യമായി ചട്ടങ്ങളിൽ ഉൾപ്പെടുത്തിയത് കേരള സാങ്കേതിക സർവ്വകലാശാല യാണ്.കാലിക്കറ്റ് സർവ്വകലാശാലയും ഈ നടപടിയിലൂടെ പതിനായിരത്തോളം അധ്യാപക- അധ്യാപക ജീവനക്കാർക്ക് ജോലി സംരക്ഷണവും നൽകുമെന്നാണ് ഓർഡി ൻസിലൂടെ പ്രതീക്ഷി ക്കുന്നത്.ഇതിനെ തുടർന്ന് സിൻഡിക്കേറ്റിന് അഭിവാദ്യമർപ്പിച്ച് ഇന്ന് കോളേജുകളിൽ പ്രകടനം നടത്തുമെന്ന് സെൽഫ് ഫിനാൻസിംഗ് കോളേജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേ ഷൻ ഭാരവാഹികളായ കെ പി അബ്ദുൽ അസീസ്, എൻ ഷിയോ ലാൽ, ഇ എൻ പത്മനാഭൻ തുടങ്ങിയവർ വാർത്താ ക്കുറിപ്പിലൂടെ അറിയിച്ചു.
Leave a Reply