കാലിക്കറ്റ് സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ആന്റ് ഓന്‍ട്രിപ്രൂണര്‍ഷിപ്പില്‍ (സി.ഐ.ഇ.) കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ലീപ് പദ്ധതി ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍, സ്റ്റാര്‍ട്ടപ് മിഷന്‍ സി.ഇ.ഒ. അനൂപ് അംബിക എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു.

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ആന്റ് ഓന്‍ട്രി പ്രൂണര്‍ഷിപ്പില്‍ ( സി. ഐ.ഇ) കേരളസ്റ്റാര്‍ട്ടപ്പ് മിഷന്റെ ലീപ് സെന്റര്‍. നൂ തനാശയങ്ങളും സംരഭങ്ങളും വികസിപ്പിക്കുന്നതിനായി രജിസ്റ്റര്‍ ചെ യ്തവര്‍ക്ക് സ്റ്റാര്‍ട്ടപ്പ് മിഷനു കീഴിലുള്ള സ്ഥല സൗകര്യങ്ങളും ഉപകരണങ്ങളും സാങ്കേതിക സംവിധാനങ്ങളും പങ്കിടുന്നതിനുള്ള കേന്ദ്രമാണ് ലീപ്. 22-ാമ ത്തെ ലീപാണ് കാലിക്കറ്റില്‍ തുടങ്ങിയിരിക്കുന്നത്.സി.ഐ. ഇയില്‍ 10 സ്റ്റാര്‍ട്ടപ്പുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ടെക്‌നോളജി ബിസിനസ് ഇൻ ക്യുബേറ്റര്‍ ( ടി.ബി.ഐ.-ഐ.ഇ.ടി. ) വഴി 11 സംരംഭങ്ങളുമുണ്ട്.ലീപിന്റെയും ഫാബ് ലാബിന്റെയും ഉദ്ഘാടനം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ. അനൂപ് അംബികയും,സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ പി. രവീന്ദ്രനും ചേര്‍ന്നു നിര്‍വഹിച്ചു ചടങ്ങില്‍ സി.ഐ.ഇ. ഡയറക്ടര്‍ ഡോ. മുഹമ്മദ് ഷാഹിന്‍ തയ്യില്‍, ഡോ. എന്‍. എന്‍. ബിനിത, വി. ചിത്ര തുടങ്ങിയവര്‍ സംസാരിച്ചു. സിന്‍ഡിക്കേറ്റംഗം ഡോ.ടി.വസുമതി, സയന്‍സ് ഡീന്‍ ഡോ. എം.എം. മുസ്തഫ,സര്‍വകലാശാലാ എഞ്ചിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി.കെ. ജയ,കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്ക് മാനേജര്‍ വിവേക് നായര്‍, കാലിക്കറ്റ് ഇന്നൊവേഷന്‍ ആന്റ് ടെക്‌നോളജി ഇനീഷ്യേറ്റീവ് പ്രതിനിധി അജയന്‍ ആനാട്ട്, കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ശ്രീനാഥ്, കാലിക്കറ്റ് ഫോറം ഫോര്‍ ഐ.ടി. പ്രസിഡന്റ് റിഫാത് റഹ്‌മാന്‍, ഐ.എസ്. ആര്‍.ഒ. മുന്‍ ഡയറക്ടര്‍ ഇ.കെ. കുട്ടി, മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ജയറാം തുടങ്ങിയവര്‍ പങ്കെടുത്തു.  

Leave a Reply

Your email address will not be published.