മലപ്പുറം : അമേരിക്ക- ഇസ്രായേൽ കൂട്ട് കെട്ടിൽ ഇറാനേയും, ആത്മീയ നേതാവ് അലിഖാംനയി യെ വധിച്ചതിലും പ്രതിഷേധിച്ച് എസ്. ഡി പി ഐ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു.

മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വലാണ് മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രതിഷേധ സംഗമം ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ : സാദിഖ് നടുത്തൊടി ഉത്ഘാടനം ചെയ്തു.

രക്തസാക്ഷിത്വം ആഗ്രഹിച്ച അലിഖാംനയി അത് നേടിയിരിക്കുകയാണെന്നും അമേരിക്കൻ – ഇസ്രായേൽ ഭീകരതക്കെതിരെ ലോകം അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാലങ്ങളായി ഇന്ത്യ സ്വീകരിക്കുന്ന നയത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി രാജ്യത്തിന് അപമാനമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ജില്ല നേതാക്കളായ അരീക്കൻ ബീരാൻകുട്ടി, മുസ്ഥഫ പാമക്കാടൻ, സംസാരിച്ചു. റൈഹ്യാനത്ത് ,ഉസ്മാൻ ഹാജി, ഹമീദ് പരപ്പനങ്ങാടി,സഭഖത്തുള്ള താനൂർ,ബാവ മലപ്പുറം നേതൃത്വം നൽകി

Leave a Reply

Your email address will not be published.