തിരൂർ നിറമരുതൂർ മഴവില്ല് ബാച്ച് സംഘടിപ്പിച്ച ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് ഖത്തർ പ്രതിനിധി അബ്ദുല്ലത്തീഫ് സംസാരിക്കുന്നു.

തിരൂർ: 1989 /90 കാലയളവിൽ നിറമരുതൂർ ഹൈസ്കൂളിൽ നിന്നും പടിയിറങ്ങിയ മഴവില്ല് കൂട്ടായ്മയുടെ മൂന്നാമത്തെ ഇഫ്താർ സംഗമവും, അനുസരണയോഗവും പൂക്കയിൽ സിറ്റി പാർക്ക് ഹോട്ടലിൽ സംഘടിപ്പിച്ചു. ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മഴവില്ല് കൂട്ടായ്മയുടെ ഖത്തർ പ്രതിനിധി അബ്ദുല്ലത്തീഫ് സംസാരിച്ചു. ഇന്നത്തെ ഈ കാലഘട്ടത്തിൽ വളരെ അനിവാര്യമായി ഉണ്ടാവേണ്ട കാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് തുടക്കം കുറിച്ച ഒരു കൂട്ടായ്മയാണ് മഴവില്ല് കൂട്ടായ്മ. തീർത്തും തന്റെ സഹപാഠികൾക്ക് ഉണ്ടാകുന്ന പ്രയാസങ്ങൾ മനസ്സിലാക്കി അവർക്കൊരു കൈത്താങ്ങായി കൊണ്ടാണ് മഴവില്ല് കൂട്ടായ്മ രൂപീകരണം തൊട്ട് തന്നെ ചെയ്തുകൊണ്ടിരിക്കുന്നത് എന്നും, അതാണ് ഈ കൂട്ടായ്മയുടെ ഏറ്റവും വലിയ പ്രവർത്തനമെന്നും, ഇത്തരം പ്രവർത്തനങ്ങളുമായി ഈ കൂട്ടായ്മക്ക് മുന്നോട്ടുപോകുവാൻ കഴിയട്ടെ എന്നും അബ്ദുൽ ലത്തീഫ് പറഞ്ഞു.

ഈയൊരു കാലയളവിൽ മൺമറഞ്ഞുപോയ നാല്പതോളം സഹപാഠികളെ അനുസ്മരിച്ചുകൊണ്ട് മഴവില്ല് കൂട്ടായ്മയുടെ ചെയർമാൻ നജീബ് തിരൂർ അധ്യക്ഷത വഹിച്ചു സംസാരിച്ചു.ഇത്തരം അവസരങ്ങളിൽ നമ്മളിൽ നിന്നും വിട പറഞ്ഞവരെ നമുക്ക് ഓർക്കാതെ പോകാൻ കഴിയില്ല എന്നും, മരണപെട്ട സഹപാഠികളുടെ കുടുംബവുമായി നല്ല ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കാൻ നമുക്ക് സാധിക്കണമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.നാലു വർഷങ്ങൾക്കു മുമ്പ് ഉണ്ടാക്കിയ ഈ കൂട്ടായ്മക്ക് പ്രയാസം അനുഭവിക്കുന്ന തന്റെ സഹപാഠികൾക്ക് വേണ്ടി ആറു ലക്ഷം രൂപയോളം കാരുണ്യ പ്രവർത്തങ്ങൾ ചെയ്യാൻ കഴിഞ്ഞു വെന്നും ചെയർമാൻ സൂചിപ്പിച്ചു.മുഹമ്മദ് ബഷീർ, മുഹമ്മദ് ഷംസീർ,റഹീസ് പഞ്ചാബി,
സുഗുണൻ കാവുങ്ങൽ മുഹമ്മദ് ഷാഫി, മുനീറ. വി.പി, സുലൈഖ, ആർ. സക്കീന എന്നിവർ സംസാരിച്ചു.കൺവീനർ മുസാഫിർ അഹമ്മദ് സ്വാഗത, വൈസ് ചെയർ പേഴ്സൺ സെമീറ പൊന്നാനി നന്ദിയും പറഞ്ഞു. സക്കീർ ഹുസൈൻ,റംല. കെ, സരസ്വതി,അബ്ബാസ് എന്നിവർ നേത്രത്തം നൽകി.

Leave a Reply

Your email address will not be published.