​പരപ്പനങ്ങാടി: ചിറമംഗലം അയോധ്യ നഗർ സ്വദേശിയും റിട്ടയേർഡ് കോടതി ജീവനക്കാരനുമായ വള്ളയിൽ ഗംഗാധരൻ തീപ്പൊള്ളലേറ്റ് മരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിക്കും നാല് മണിക്കും ഇടയിലുള്ള സമയത്ത് തറവാട്ട് വക വള്ളയിൽ മാരിയമ്മൻ ക്ഷേത്രത്തിന് മുന്നിൽ വെച്ച് സ്വയം തീക്കൊളുത്തുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.

ജ്യേഷ്ഠന്റെ വീടിനോട് ചേർന്നുള്ള തറവാട്ട് ക്ഷേത്രത്തിന് ബദലായി ഏതാനും വർഷങ്ങൾക്ക് മുമ്പ് ഗംഗാധരൻ സ്വന്തം വീട്ടിൽ ഒരു ക്ഷേത്രം നിർമ്മിച്ച് ആരാധന നടത്തി വരികയായിരുന്നു. എന്നാൽ, ഇപ്പോൾ ഉത്സവം നടന്നുകൊണ്ടിരിക്കുന്ന തറവാട്ട് ക്ഷേത്രത്തിന് മുന്നിലെത്തിയാണ് അദ്ദേഹം ജീവനൊടുക്കിയത്. ഒരാഴ്ചയായി നടന്നുവരുന്ന ഉത്സവ ചടങ്ങുകൾ നാളെ പൊങ്കാലയോടു കൂടി സമാപിക്കാനിരിക്കെയാണ് നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്.

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പരപ്പനങ്ങാടി പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Leave a Reply

Your email address will not be published.