
വൈസ് ചാൻസലറുടെ റിപ്പോർട്ട്.
വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം :കലിക്കറ്റ് സർവകലാശാല റീവാലുവേഷൻ സംവിധാനത്തിൽ ഗുരുതര വീഴ്ചകൾ: വൈസ് ചാൻ സലറുടെ റിപ്പോർട്ട് സിൻഡിക്കേറ്റിൽ;പൂജ്യം മാർക്ക് ലഭിച്ചവർ റീവാലുവേഷനിലൂടെ പാസായതായ് ആക്ഷേപം.കലിക്കറ്റ് സർവകലാ ശാലയിലെ പരീക്ഷാഭവനിൽ നടപ്പിലാക്കി വരുന്ന റീവാലുവേഷൻ സംവിധാനത്തിൽ ഗുരുതരമായ അപാകതകളും വിശ്വാ സ്യതാ പ്രശ്നങ്ങളും നിലനിൽക്കു ന്നുവെന്ന് വൈസ് ചാൻസലർ സിൻഡിക്കേറ്റിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.റീവാലുവേഷൻ നടപടികൾ വിദ്യാർത്ഥികളുടെ അക്കാദമിക് ഭാവിയെ നേരിട്ട് ബാധിക്കുന്ന സാഹചര്യത്തിൽ, നിലവിലെ സംവിധാനത്തിൽ അടിയന്തര പുനഃ സംഘടന ആവശ്യമാണ് വൈസ് ചാൻസലർ വ്യക്തമാക്കി.സാധാരണയായി, ആദ്യമൂല്യനിർണയവും റീവാലുവേഷനും തമ്മിൽ 30ശതമാനത്തിൽ കൂടുതൽ മാർക്ക് വ്യത്യാസം ഉണ്ടായാൽ, പേപ്പർ രണ്ടാം റീവാലുവേഷനിലേക്ക് അയയ്ക്കുകയും തുടർന്ന് രണ്ട് റീവാലുവേഷനുകളുടെ ശരാശരി വിദ്യാർത്ഥിക്ക് നൽകുകയും ചെയ്യുന്നതാണ് പ്രക്രിയ. എന്നാൽ, ഈ രീതിയുടെ വിശ്വാസ്യത തന്നെ സംശയാസ്പദമാണെന്ന് വൈസ് ചാൻൻസറുടെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
2025 ഓഗസ്റ്റ് 5-ന് ലഭിച്ച ഒരു ഫയലിൽ, ആറാം സെമസ്റ്റർ ഇംഗ്ലീഷ് പരീക്ഷയിൽ ആദ്യ മൂല്യനിർണയം നടത്തിയ അധ്യാപകർക്ക് പിഴ ചുമത്തിയ സംഭവം റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. റീവാലുവേഷനിൽ 30 ശതമാനത്തിലധികം മാർക്ക് വർധിച്ചതിന്റെ പേരിലാണ് നടപടി സ്വീ കരിച്ചത്.എന്നാൽ ബന്ധപ്പെട്ട അധ്യാപകരും ബോർഡ് ചെയർപേഴ്സണും അവരുടെ മൂല്യനിർണയം ശരിയായതാണെന്ന് നില പാട് എടുത്തു. ഇതോടെ റീവാലുവേഷൻ നടപടിയുടെ സുതാര്യത ചോദ്യം ചെയ്യപ്പെട്ടു .തുടർന്ന് UG ബോർഡ് ഓഫ് സ്റ്റഡീസ് ചെയർപേഴ്സൺ നടത്തിയ പ്രത്യേക പരിശോധനയിൽ, ചില ഉത്തര ക്കടലാസുകളിൽ പൂർണ്ണമായും തെറ്റായതോ ആയ ഉത്തരങ്ങൾ ഉണ്ടാ യിരുന്നുവെന്നും, അവസാന വർഷ വിദ്യാർത്ഥികളിൽ പ്രതീക്ഷിക്കുന്ന അക്കാദമിക് നിലവാരം അവയിൽ കാണാനായില്ലെന്നും രേഖപ്പെടുത്തിയി ട്ടുണ്ട്. ചിലർക്കു പാസ്മാർക്ക് നൽകാൻ പോലും യോഗ്യതയില്ലെന്ന് കണ്ടെ ത്തിയതായി വി.സിയുടെ റിപ്പോർട്ടിൽ പറയുന്നു .
റീവാലുവേഷൻ വഴി ലഭിച്ച മാർക്കുകളും ആദ്യമൂല്യനിർണയത്തിലെ മാർക്കുകളും തമ്മിൽ അസമതുലിതമായ വർധനവ് ഉണ്ടാവുന്നതായി റിപ്പോർട്ടിൽ സൂചിപ്പി ക്കുന്നു. ചിലർ ആദ്യ മൂല്യനിർണയത്തിൽ പൂജ്യം മാർക്ക് ലഭിച്ചവരും റീവാലുവേഷനിലൂടെ പാസായ സംഭവങ്ങൾ ഉണ്ടായതായി രേഖപ്പെടു ത്തിയിട്ടുണ്ട്. 10 ശതമാനത്തിൽ കൂടുതൽ ഉത്തരക്കടലാസുകളിൽ ഇ ത്തരത്തിലുള്ള വ്യത്യാ സങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ട് വ്യക്തമാ ക്കുന്നു .ഇതിന്റെ അടി -സ്ഥാനത്തിൽ, റീവാലു വേഷൻ സംവിധാനം സമഗ്രമായി പരിശോധിച്ച് പുനഃസംഘടിപ്പിക്കാൻ മൂന്ന് അംഗ സമിതിയെ വൈസ് ചാൻസലർ നിയമിച്ചിട്ടുണ്ട്. രണ്ട് ആഴ്ചയ്ക്കുള്ളിൽ വിശദമായ ഫാക്റ്റ്-ഫൈൻഡിംഗ് റിപ്പോർട്ട്സമർപ്പിക്കാനാണ് നിർദേശം.റീവാലുവേഷൻ പ്രക്രിയയിൽ ഇത്രയും ഗുരുതരമായ പൊരു ത്തക്കേടുകൾ കണ്ടെത്തപ്പെട്ടത് സർവകലാശാലയുടെ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതായി സിൻഡിക്കേറ്റ് വിലയിരുത്തി. വിദ്യാർത്ഥികളുടെ ഭാവി നിർണയിക്കുന്ന സംവിധാനത്തിൽ ഇത്തരത്തിലുള്ള വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികളും സുതാര്യതയും ഉറപ്പാക്കണം എന്ന് സിൻഡിക്കേറ്റ് യോഗത്തിൽ ആവശ്യമുയർന്നു.
Leave a Reply