വേലായുധൻ പിമൂന്നിയൂർ

തേഞ്ഞിപ്പലം:പുതിയ കോഴ്സുകൾ: സെൻ്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജ്യുക്കേഷൻ വഴി പുതിയ നാല് ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കാൻ തീരുമാനിച്ചു.

*കോഴ്സുകളുടെ പുനർ അംഗീകാരം: വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിന് കീഴിലുള്ള അംഗീകാരമുള്ള 13 പി.ജി പ്രോഗ്രാമു കളുടെയും 12 യു.ജി പ്രോഗ്രാമുകളുടെയും പുനർ അംഗീകാരം (Re-accreditation)നേടുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വൈസ് ചാൻസലറെ ചുമതലപ്പെടുത്തി.

*ഇ-ബുക്ക് റിമോട്ട്അ ക്സസ്: സർവകലാശാല വാങ്ങുന്ന ഇ-ബുക്കുക ളുടെ ‘റിമോട്ട് അക്സസ്’ സൗകര്യം സർവകലാശാലയ്ക്ക് കീഴിലെ എല്ലാ ഗവേഷണ കേന്ദ്രങ്ങളിലെയും മുഴുവൻ ഗവേഷകർക്കും ലഭ്യമാക്കും.

*ഫെലോഷിപ്പ് പരീക്ഷ: അഫിലിയേറ്റഡ് കോളേജുകളിലെ ഗവേഷണ കേന്ദ്രങ്ങളിൽ പഠിക്കുന്നവർക്ക് ഫെലോഷിപ്പ് നൽകുന്നതിനായി യോഗ്യ താ പരീക്ഷ നടത്താനും റാങ്ക് ലിസ്റ്റ് തയ്യാറാക്കാനും അഡ്മിഷൻ ഡയ റക്ടറേറ്റ്, പരീക്ഷാഭവൻ, ഡയറക്ടറേറ്റ് ഓഫ് റിസർച്ച്, സി.യു.സി.സി എന്നീ വിഭാഗങ്ങളെ ചുമതലപ്പെടുത്തി.ഈ നട പടികൾ മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കും.

*അഡീഷണൽ ചാർജ് അലവൻസ്: പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയുടെ അധിക ചുമതല വഹിച്ച ഡോ. ശിവദാസൻ പി.-യ്ക്ക് അഡീഷണൽ ചാർജ് അലവൻസ് നൽ കാൻ തീരുമാനിച്ചു.

*മുൻ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജിൻ്റെ നിയമനവുമായി ബന്ധപ്പെട്ട നിയമ വ്യവഹാരങ്ങൾക്ക് സർവകലാശാല ഫണ്ടിൽ നിന്ന് തുക അനുവദിച്ച സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കണമെന്ന സെനറ്റ് അംഗങ്ങളായ അബ്ദുൾ ഗഫൂർ കെ., വി.കെ.എം. ഷാഫി എന്നിവരുടെ നിവേദനത്തിൽ സിൻഡിക്കേറ്റിൻ്റെ വാദം കേൾക്കാൻ ചാൻസലറോട് അഭ്യർത്ഥിക്കും.

*സർവകലാശാലാ നിയമങ്ങൾ ലംഘിച്ച് പി.ജി പ്രവേശനം നടത്തിയ ഒറ്റപ്പാലംഎൻ.എസ്.എസ് കോളേജ്, മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജ് എന്നിവയ്ക്കെതിരെ നടപടി സ്വീകരിക്കും.

*സിൻഡിക്കേറ്റ് അംഗം ഇ. അബ്ദുൽ റഹീമിനെതിരെ ഉയർന്ന ക്യാപിറ്റേഷൻ ഫീ ആരോപണം തെളിവില്ലാത്തതിനാൽ തള്ളിക്കളയണമെന്ന ഉപസമിതി റിപ്പോർട്ട് അംഗീകരിച്ചു. എന്നാൽ, ഈ തീരുമാനത്തിൽ ഡോ. പി. റഷീദ് അഹമ്മ ദ്, സി.പി. ഹംസ എന്നിവർ വിയോജിച്ചു. വോയ്സ് ക്ലിപ്പുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.

*അന്താരാഷ്ട്ര അക്കാദമിക് സഹകരണം: ട്വി ന്നിംഗ്, ജോയിൻ്റ്, ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര അക്കാദമിക് സഹകരണങ്ങൾക്കായി (International Academic Collaborations) ചട്ടങ്ങൾ രൂപീകരിക്കാൻ ഉപസമിതിയെ നിയോഗിച്ചു. വിദ്യാർത്ഥി കുടിയേറ്റം നിയന്ത്രിക്കുക, എൻ. ഐ.ആർ.എഫ്, നാക് റാങ്കിംഗുകൾ മെച്ചപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

*2021-ലെ കേരള സ്വാശ്രയ കോളേജ് അധ്യാപക-അനധ്യാപക നിയമം സർവകലാശാലയിൽ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ഡ്രാഫ്റ്റ് ഓർഡിനൻസ് അംഗീകരിച്ചു. എല്ലാ സ്വാശ്രയ അധ്യാപകരെയും ഇതിൻ്റെ പരി ധിയിൽ കൊണ്ടുവരണമെന്നും അവർക്ക് സെനറ്റിലും അക്കാദമിക് കൗൺസിലിലും അംഗത്വം നൽ കണമെന്നും അംഗങ്ങളായ ഡോ. റഷീദ് അഹമ്മദ്, സി.പി. ഹംസ എന്നിവർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.