
പരപ്പനങ്ങാടി :അപകടഘട്ടങ്ങളിൽ പതറാതെ ജീവൻ രക്ഷിക്കാൻ പൊതുജനങ്ങളെ പ്രാപ്തരാക്കുന്നതിനായി പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റൽ ‘എമർജൻസി ലൈഫ് സപ്പോർട്ട് (ELS) പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുന്നു.
പരപ്പനങ്ങാടി നഗരസഭാ പരിധിയിലുള്ളവർക്കായാണ് ഈ ക്ലാസുകൾ.
പെട്ടെന്നുണ്ടാകുന്ന അപകടങ്ങൾ (Trauma), പാമ്പുകടി (Snake bite), വെള്ളത്തിൽ വീഴുക (Drowning). ശ്വാസംമുട്ടൽ (Choking) തുടങ്ങിയ അത്യാഹിത ഘട്ടങ്ങളിൽ ഡോക്ടറോ ആംബുലൻസോ എത്തുന്നതിന് മുൻപുള്ള വിലപ്പെട്ട സമയത്ത് നൽകേണ്ട ശാസ്ത്രീയമായ പ്രഥമശുശ്രൂഷകളെക്കുറിച്ചാണ് ഈ ക്ലാസിൽ വിശദീകരിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ കൃത്യസമയത്ത് നൽകുന്ന പ്രാഥമിക ചികിത്സകൾ ഒരാളുടെ ജീവൻ നിലനിർത്താൻ വലിയ രീതിയിൽ സഹായിക്കും.
പ്രധാന വിവരങ്ങൾ:
പരിശീലനം : സി.പി.ആർ (CPR) ഉൾപ്പെടെയുള്ള ജീവൻരക്ഷാ രീതികളിൽ വിദഗ്ഗ ഡോക്ടർമാരുടെ നേതൃത്വത്തിൽ നേരിട്ടുള്ള പരിശീലനം.
രജിസ്ട്രേഷൻ : വ്യക്തിഗതമായോ (Individual) അല്ലെങ്കിൽ ക്ലബ്ബുകൾ, കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങിയ കൂട്ടായ്മകൾക്ക് ഗ്രൂപ്പ് അടിസ്ഥാനത്തിലോ (Group wise) പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
സർട്ടിഫിക്കറ്റ് : പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന എല്ലാപങ്കാളികൾക്കും നഹാസ് ഹോസ്പിറ്റൽ നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.
ലക്ഷ്യം ജീവൻ ഒരു അത്യാഹിതങ്ങളിൽ നഷ്ടപ്പെടാത്ത സുരക്ഷിതമായ ഒരു സമൂഹം കെട്ടിപ്പടുക്കുക.
നഹാസ് ഹോസ്മിറ്റലിന്റെ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ ക്ലാസുകൾ നടക്കുന്നത്. താല്പര്യമുള്ളവർ എത്രയും വേഗം രജിസ്റ്റർ ചെയ്യുക.
രജിസ്റ്റർ ചെയ്യാൻ 9746915135 വിളിക്കുക:
Leave a Reply