
വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം:മികച്ച വില്ലേജ് ഓഫീസറായി സംസ്ഥാന സർക്കാർ അവാർഡ് നേടിയ പി ബിനീഷിനെ തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് ഭരണസമിതി ആദരിച്ചു. തേഞ്ഞിപ്പ ലത്തുകാരനായ ബിനീഷ് ജനങ്ങളോടൊപ്പം ചേർന്ന് നിൽക്കുന്ന ജനസേവകനായ ഉദ്യോഗസ്ഥനാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെരീഫ അസീസ് പറഞ്ഞു.വൈസ് പ്രസിഡന്റ് പി വി അൻവർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഫിറോസ് കള്ളിയിൽ,ഷഹാന ജംഷീർ,അംബിക ഗോപാലൻ,മെമ്പർമാരായ കന കലത,നസീമ, ജയകൃഷ്ണൻ,സെക്രട്ടറി പ്രദീപ് കുമാർ, വില്ലേജ് ഓഫീസർ രഞ്ജിനി,സിഡിഎസ് ചെയർപേഴ്സൺ സീനത്ത്, അസിസ്റ്റന്റ് സെക്രട്ടറി ജയതി നാരായണൻ എന്നിവർ പ്രസംഗിച്ചു.
Leave a Reply