ജനകീയനായ ജില്ലാ കളക്ടർ വിആർ വിനോദ് ഐഎഎസ് കോർവ മലപ്പുറം ജില്ലാ കമ്മിറ്റി നൽകിയ യാത്രയയപ്പ് ചടങ്ങിൽ നിന്ന്.

മലപ്പുറം : കോൺഫെഡറേഷൻ ഓഫ് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ (കോർവ) മലപ്പുറത്തിൻ്റെ നേതൃത്വത്തിൽ കരുത്തുറ്റ നേതൃപാടവം കൊണ്ട് സേവനത്തിന്റെ പ്രകാശം പരത്തിയ മലപ്പുറത്തുകാരുടെ മനം കവർന്ന ജനകീയനായ ഉദ്യോഗസ്ഥർ ജില്ലാ കളക്ടർ വിആർ വിനോദ് ഐഎഎസ്ന് കോർവ മലപ്പുറത്തിൻ്റെ ആദരം. അദ്ദേഹം ചാർജ് എടുത്തതിനുശേഷം മലപ്പുറം ജില്ലക്ക് വേണ്ടി സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി ഒട്ടനവധി നല്ല പ്രവർത്തനങ്ങൾ കാഴ്ച വെച്ചു. അതിൽ ഏറ്റവും ശ്രദ്ധേയമായ പരിപാടിയായ (സേ നോട്ട് ടു ഷുഗർ) പഞ്ചസാര ഉപയോഗം കുറയ്ക്കുക എന്ന ആശയം കോർവ മലപ്പുറത്തിന്റെ ജില്ലയിലെ എല്ലാ റസിഡൻസ് അസോസിയേഷനുകളിലും നടപ്പാക്കുകയുണ്ടായി അതിൻറെ അംഗീകാരമായി ജില്ലാ ഭരണകൂടത്തിന്റെ ആദരവും കോർവക്ക് ലഭിക്കുകയുണ്ടായി.
മലപ്പുറം ജില്ലാ കളക്ടറേറ്റ് ചേമ്പറിൽ നടന്ന ലളിതമായ ചടങ്ങിൽ കോർവ കേരള സംസ്ഥാന പ്രസിഡണ്ട് പുതുക്കുടി മുരളീധരൻ മെമൻ്റോനൽകി അദ്ദേഹത്തെ ആദരിക്കുകയും യാത്രാമംഗളങ്ങൾ നേരുകയും ചെയ്തു. കോർവ ജില്ലാ പ്രസിഡണ്ട് ഒഎം റഷീദ് മഞ്ചേരി, ജനറൽ സെക്രട്ടറി കെടി ഹംസ പെരിന്തൽമണ്ണ, സംസ്ഥാന വൈസ് പ്രസിഡൻ്റ് നൗഷാദ് എടവണ്ണ, ജില്ലാ നേതാക്കളായ ദ്വാരക ഉണ്ണി, കെകെ റസാക്ക് ഹാജി തിരൂർ, ജോളി കാക്കശ്ശേരി, സാലിഹ്, നജീബ്, രതീഷ്, ശശികുമാർ എന്നിവർ ചേർന്നാണ് യാത്രയയപ്പ് നൽകിയത്.

Leave a Reply

Your email address will not be published.