
തിരൂർ :മലബാർ ഹൗസിംഗ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ തിരൂർ ഏരിയയിലെ 16 കുടുംബങ്ങൾക്ക് തിരൂർ മലബാർഗോൾഡ് ആൻഡ് ഡയമണ്ട്സ് ഭവന നിർമ്മാണ ധനസഹായ വിതരണം പ്രകാശ് റിവർ വ്യൂ ഹാളിൽ വച്ച് ബഹുമാനപ്പെട്ട മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു. എം ൽ എ കുറുക്കോളി മൊയ്‌ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സോണൽ ഹെഡ് അഷ്മർ ടി കെ സ്വാഗതം പറഞ്ഞു.
adv ചന്ദ്രശേഖരൻ (കൗൺസിലർ), യാസർ പൊട്ടച്ചോല (ഡിസിസി ജനറൽ സെക്രട്ടറി ),ശ്രീമതി രമ ഷാജി (ബിജെപി മണ്ഡലം പ്രസിഡന്റ് ),ഫാദർ ജോസ് മണ്ണാച്ചിറക്കൽ, മഹേഷ്കുമാർ (NSS തിരൂർ താലൂക്ക് യൂണിയൻ സെക്രട്ടറി ), K R ബാലൻ(SNDP യൂണിയൻ പ്രസിഡന്റ് ),PA ബാവ (പ്രസിഡന്റ് തിരൂർ ചെമ്പർ ഓഫ് കോമേഴ്‌സ് ), അൻവർ സാദത് (കള്ളിയത് ഗ്രൂപ്പ് ),Dr ഹസ്സൻബാബു (MSS സറ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ ),ശരീഫാബി (മലപ്പുറം ഡിസ്ട്രിക്റ്റ് മെമ്പർ ),P A സലാം (ലില്ലീസ് ഗ്രൂപ്പ് ), അബ്ദുൽ നാസർ (ഷോറൂം ഹെഡ് പെരിന്തൽമണ്ണ ) മുഹമ്മദ് നസീഫ് (ഡെപ്യൂട്ടി ഹെഡ് തിരൂർ )എന്നിവർ ആശംസ അറിയിച്ചു. ചടങ്ങിൽ മലബാർ ഗോൾഡ് കസ്റ്റമേഴ്‌സും, മറ്റു പ്രമുഖറും മാനേജ്മെന്റ് അംഗങ്ങളും പങ്കെടുത്തു. അബ്ദുൽ സലീം വി വി( ഷോറൂം ഹെഡ് തിരൂർ )നന്ദിയും അറിയിച്ചു.
Leave a Reply