
വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം:അഖിലേന്ത്യാ അന്തർ സർവകലാശാല വനിത ഫുട്ബോൾ: കാലിക്കറ്റ് സർവ്വകലാശാല റണ്ണറപ്പ് ആയി . ചിദം ബരം -അണ്ണാമല യൂണി വേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന അഖിലേന്ത്യാ അന്തർ സർവകലാശല വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ കാലിക്കറ്റ് ഹരിയാനയിലെ ഗുരു ജമ്പേ ശ്വർ യൂണിവേഴ്സിറ്റിയോട് എക്സ്ട്രാ ടൈമിലെ ഏകപക്ഷീയമായ ഒരു ഗോളിനാണ്തോറ്റത്.തടി മിടുക്കുള്ള ഹരി യാന ടീമിനെ മുഴുവൻ സമയത്ത് ഗോൾ രഹിത സമനിലയിൽ പിടിച്ചു നിർത്തിയ കാലിക്കറ്റിനെതിരെ എക്സ്ട്രാ ടൈമിൽ ഹരിയാന നേടിയ ഹെഡ്ഡർ ഗോൾ ആണ് വിജയം അവർക്കനുകൂലമാക്കിയത്.
തുടർച്ചയായ ആറാം ദിവസം ഗ്രൗണ്ടിൽ ഇറങ്ങിയ കാലിക്കറ്റ് സെമിയിലെ എക്സ്ട്രാ ടൈമും ഷൂട്ട്‌ഔട്ടും നൽകിയ ക്ഷീണം വകവയ്ക്കാതെ ശക്തമായ മത്സരമാണ് ഫൈനലിൽ കാഴ്ച്ച വെച്ചത്. കളിക്കാർ- സാന്ത്ര കെ, ആരതി വി, ജിഷില ഷിബു, ഏയ്ഞ്ചൽ കുര്യൻ, അലീന ടോണി, തനുശ്രീ രമേശ്, സോണിയ, ആര്യ അനിൽ കുമാർ, ശ്രീനന്ദന, സോന എം, ദേവനന്ദ സി കെ, അനിത എസ്, ദർഷിണി ദേവി, മാനസ കെ, ആരതി പി എം, അഹാന വെങ്ങാട്, തീർത്ഥ ലക്ഷ്മി ഇ, അശ്വതി, അശ്വനി, ശ്രീലക്ഷ്മി എ ജി, ജെസ്സി ജെ എസ്, സബി മോൾ.ചീഫ് കോച്ച് -ഡോക്ടർ ഇർഷാദ് ഹസ്സൻ, അസി സ്റ്റന്റ്- ജസീല ഇളയിടത്ത്. ഫിസിയോ – ഡെന്നി ഡേവിസ്.
Leave a Reply