വേലായുധൻപിമൂന്നിയൂർ

തേഞ്ഞിപ്പലം: ചിദംബരം അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നടക്കുന്ന അഖിലേന്ത്യാ അന്തർ സർവകലാശാല വനിതാ ഫുട്ബോൾ:കാലിക്കറ്റ്‌ ഫൈനലിൽ. ആതിഥേയരായ അണ്ണാമല യൂണിവേഴ്സിറ്റിയെ ഷൂടൗട്ടിൽ തോൽപ്പിച്ച് (4-3) കാലിക്കറ്റ്‌ സർവ്വ കലാശാല ചരിത്രത്തിലാദ്യമായി അഖിലേന്ത്യാ അന്തർ സർവകലാശാല വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപിന്റെ ഫൈനലിൽ കടന്നു.

രണ്ടാം സെമിയുടെ മുഴുവൻ സമയത്തും ഇരു ടീമുകളും ഓരോ ഗോളുകളുടെ സമനില പാലിച്ചതിനെ തുടർന്ന് ഷൂട്ടൗട്ട് വേണ്ടിവന്നു. നിശ്ചിത സമയത്ത് കാലിക്കറ്റിന് വേണ്ടി ദർശിനി ദേവിയാണ് അനുവദിക്കപ്പെട്ട അധിക സമയത്തും ഇരു ടീമുകളും തുല്യത പാലിച്ചു. (1-1). തുടർന്നാണ് ഷൂട്ട് ഔട്ട് വേണ്ടി വന്നത്. ഷൂട്ടൗട്ടിൽ കാലിക്കറ്റിന് വേണ്ടി സാന്ദ്ര കെ, ശ്രീനന്ദന, സോണിയ ജോസ്, തനു ശ്രീ രമേശ്, എന്നിവർ സ്കോർ ചെയ്തു. കാലിക്കറ്റ് ഗോൾകീപ്പർ ആരതി വി അണ്ണാമലയുടെ രണ്ട് കിക്കുകൾ സേവ് ചെയ്തു. കാലിക്കറ്റ് വിജയത്തിലെത്തിക്കാൻ മുഖ്യപങ്കുവഹിച്ചു. കാലിക്കറ്റ് ടീം കോച്ച് ഡോക്ടർ ഇർഷാദ് ഹസൻ അസിസ്റ്റൻറ് കോച്ച് ജസീല ഇളയിടത്ത് ടീം ഫിസിയോ ഡെനി ഡേവിസ് നാളെ നടക്കുന്ന ഫൈനലിൽ കാലിക്കറ്റ്‌ ഹരിയാന ഹി സ്സാറിലെ ഗുരു ജമ്പേശ്വർ യൂണിവേഴ്സിറ്റിയെ നേരിടും.ആദ്യ സെമിയിൽ പൂനെ സാവിത്രി ഭായി ഫുലെയൂണിവേഴ്സിറ്റിയെ എക്സ്ട്രാ ടൈമിലെ ഏക ഗോളിന് തോൽപ്പിച്ചാണ് ഹരിയാന ടീം ഫൈനലിൽ എത്തിയത്.

Leave a Reply

Your email address will not be published.