
വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം :കാലിക്കറ്റ് സർവ്വകലാശാലയിൽ നേരത്തെയുണ്ടായിരുന്ന25 വിദൂര വിദ്യാഭ്യാസ കോഴ്സുകൾ പുനരാരംഭിക്കാൻ സർക്കാർ അനുമതി നൽകണമെന്ന് വൈസ് ചാൻസലർ പ്രൊഫ.ഡോ. പി രവീന്ദ്രൻ ആവശ്യപ്പെ ട്ടു.സർവകലാശാലയുടെ സെന്റർ ഫോർ ഡിസ്റ്റൻ സ് ആൻഡ് ഓൺലൈൻ എജ്യുക്കേഷന്റെ കീഴിൽ പുതുതായി ആരംഭിക്കുന്ന നാല് ഓൺലൈൻ പി.ജി. പ്രോഗ്രാമുകളുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദൂര വിദ്യാഭ്യാസ രംഗത്ത് സർവകലാശാലയ്ക്ക് ആവശ്യമായ എല്ലാ അക്കാദമിക് മാന ദണ്ഡങ്ങളും നിലവിലുണ്ടെന്നും യുജിസിയുടെ ഡിസ്റ്റൻസ് എജ്യുക്കേഷൻ ബ്യൂറോയുടെ അംഗീകാരം കാലിക്കറ്റ് സർവ കലാശാലയ്ക്ക് നിലവിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.എന്നാൽ സർക്കാർ തലത്തിലുള്ള നിയ മപരമായ നിയന്ത്രണങ്ങളാണ് കോഴ്സുകൾ നടത്തുന്നതിന് പ്രധാന വെല്ലുവിളിയാകുന്നത്.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ആക്ട് പ്രകാരം സംസ്ഥാനത്തിലെ മറ്റ് സർവകലാശാലകൾക്ക് വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്തുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നതാണ് നിലവിലെ പ്രതിസന്ധിക്കിടയാക്കിയത്.ഈ നിയമത്തിൽ ആവശ്യമായ ഇളവ് നൽകി കാലിക്കറ്റ് സർവകലാശാലയ്ക്കും വി ദൂര വിദ്യാഭ്യാസ പ്രോഗ്രാമുകൾ തുടരാൻ സർക്കാർ അനുമതി നൽകണം. വിദൂര വിദ്യാഭ്യാസ പ്രോഗ്രാമുകൾ നിർത്തലാക്കിയതോടെ മലബാറിലെ സാധാരണക്കാരായ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസ സാധ്യതകളാണ് പ്രതിസന്ധിയിലായത്. ജോലി ചെയ്യുന്നവർക്കും ഗ്രാമപ്രദേശങ്ങളിലുള്ളവർക്കും സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്കും വിദൂര വിദ്യാഭ്യാസം ഒരു പ്രധാന ആശ്രയമാ യിരുന്നു.ഈ കോഴ്സുകൾ പുനരാരംഭിക്കുന്നത് അവരുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് പുതുജീവൻ നൽകുമെന്നുമാണ് വിലയിരുത്തൽ.
വിദ്യാഭ്യാസം ഡിജിറ്റൽ യുഗത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുതുതായി ആരംഭിച്ച ഓൺ ലൈൻ പി.ജി. പ്രോഗ്രാമുകൾക്ക് വലിയ പ്രസക്തിയുണ്ട്.വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നിർത്തലാക്കേണ്ടി വന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് ഇതൊരു ആശ്വാസമായും സർവ്വകലാശാലക്ക് ലക്ഷങ്ങളുടെ വരുമാന മാർഗ്ഗവുമാകുമെന്നാണ് വിലയിരുത്തൽ.അതേസമയം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പ്രവർത്തനം നില നിർത്തിക്കൊണ്ടു തന്നെ കാലിക്കറ്റ് പോലുള്ള വലിയ സർവകലാശാല കൾക്ക് വിദൂര വിദ്യാഭ്യാസ കോഴ്സുകൾ തുടരാനുള്ള നിയമപരമായ സൗകര്യം ഒരുക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് അദ്ദേഹം ആവശ്യ പ്പെട്ടു.
Leave a Reply