
മായന്നൂർ കുത്താംബുള്ളി പാലത്തിന്റെ കാന ഒറ്റ മഴക്ക് തകർന്നതിൽ പ്രതിഷേധിച്ച് കൊണ്ടാഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലത്തിനു സമീപം പ്രതിഷേധ സംഗമം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടി സി വിനോദ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി സുലൈമാൻ ഉത്ഘാടനം ചെയ്തു. കോൺഗ്രസ് നേതാവ് ശിവൻ വീട്ടിക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി. 34 കോടി രൂപ മുടക്കി പണിത പാലത്തിന്റെ നിർമാണത്തിൽ ഉദ്യോഗസ്ഥരുടെയും നിർമാണ കമ്പനിയുടെയും കടുത്ത അപാകതയാണ് ഉണ്ടായിട്ടുള്ളതെന്നും , വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറു കണക്കിന് ആളുകൾ നടന്നു വരുന്ന പ്രദേശത്തെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും നിർമാണത്തിന്റെ ഗുണനിലവാരം പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും വിജിലൻസ് അന്വേഷണം നടത്തണമെന്നും മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ബിജു തടത്തിവിള, കെ സുദേവൻ, എം കെ അബ്ദുൾ റഹ്മാൻ. , അഡ്വ ജോസഫ് ആന്റണി, പഞ്ചായത്ത് മെമ്പർ എ ബി ബാലഗോപാൽ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബി കോമളം, വി നിഷമോൾ, പി സുജാത, ഉണ്ണികൃഷ്ണൻ കടമ്പാട്ട്, സി കെ ഉണ്ണികൃഷ്ണൻ, ഇ കെ മനോജ്, പി രാജേഷ്, കെ രാധാകൃഷ്ണൻ, സി എസ് പ്രവീൺകുമാർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
Leave a Reply