മദ്യ നിരോധന സമിതി നേതാക്കളെ
അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം
തിരുന്നാവായ :പാലക്കാട് എലപ്പുള്ളിയിൽ മദ്യനിർമ്മാണ കമ്പനിക്കെതിരെ ജനാധിപത്യ രൂപത്തിൽ സമരം ചെയ്ത മദ്യ നിരോധന സമിതിയുടെ നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയിൽ തിരുന്നാവായ പഞ്ചായത്ത് മദ്യ നിരോധന സമിതി പ്രതിഷേധിച്ചു. ഇടതു പക്ഷത്തിൻ്റെ പ്രകടന പത്രികയിൽ മദ്യ മൊഴുക്ക് കുറക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ എത്തിയ സർക്കാർ ദിനംപ്രതി മധ്യശാലകൾ വർദ്ധിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തി.മുഹമ്മദലി മുളക്കൽ അധ്യക്ഷത വഹിച്ചു. ജലീൽ തൊട്ടി വളപ്പിൽ മുഖ്യ പ്രഭാഷണം നടത്തി.
പൊറ്റമ്മൽ കോയാമുട്ടി എന്ന ബാവ,
കുഞ്ഞീൻ കൈത്തക്കര, ഇ.പി.എ.ലത്തീഫ്, ഹുസൈൻ കുറ്റൂർ, ഷിഹാബ് ഉണ്ണിയാലുക്കൽ,റഫീഖ് അജിതപ്പടി, പി.ടി. കരീം, പി. റിയാസ്,
ഷറഫുദ്ധീൻ പല്ലാർ, എം. യൂനുസ് , സി.പി. മൊയ്തീൻ കുട്ടി എന്നിവർ സംസാരിച്ചു
Leave a Reply