ഡാറ്റാ മോഷണത്തിനെതിരെ:(AHSTA)
മലപ്പുറം : ഡി.എ കുടിശ്ശിക അനുവദിച്ചതിനോടനുബന്ധിച്ച് സ്പാർക്കിൽ (SPARK) നിന്നും സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തി മുഖ്യമന്ത്രിയുടെ പേരിൽ വാട്സാപ്പ് സന്ദേശം അയക്കുന്നത് നിയമവിരുദ്ധമാണെന്ന് എയിഡഡ് ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (AHSTA) മലപ്പുറം ജില്ലാ കമ്മിറ്റി. ഔദ്യോഗിക ആവശ്യങ്ങൾക്കായി മാത്രം ശേഖരിക്കപ്പെട്ട വിവരങ്ങൾ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് ഗുരുതരമായ ചട്ടലംഘനമാണെന്ന് സംഘടന കുറ്റപ്പെടുത്തി.
ഔദ്യോഗിക കൃത്യനിർവഹണത്തിനായി മേലുദ്യോഗസ്ഥർക്കും ഫിനാൻസ് ഡിപ്പാർട്ട്മെന്റിനും മാത്രം കൈകാര്യം ചെയ്യാൻ അധികാരമുള്ള സ്പാർക്കിലെ ഫോൺ നമ്പറും പേരും മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചത് എങ്ങനെയെന്ന് സർക്കാർ വ്യക്തമാക്കണം.
ജീവനക്കാരുടെ അനുമതിയില്ലാതെ അവരുടെ സ്വകാര്യ ഡാറ്റ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് വിവരശേഖരണ നിയമങ്ങളുടെയും സർവീസ് ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണ്.
കിട്ടാനുള്ള ആനുകൂല്യങ്ങൾ വർഷങ്ങളോളം തടഞ്ഞുവെച്ച ശേഷം, അത് നൽകുന്നത് വലിയ ഔദാര്യമാണെന്ന് വരുത്തിത്തീർക്കാനുള്ള ‘കിറ്റ് രാഷ്ട്രീയത്തിന്റെ’ ഭാഗമായാണ് മുഖ്യമന്ത്രിയുടെ പേര് വെച്ചുള്ള ഈ സന്ദേശങ്ങൾ വരുന്നത്. ഇത് ജീവനക്കാരെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്.
ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഔദ്യോഗികമായി അറിയിക്കുന്നതിന് പകരം മുഖ്യമന്ത്രിയുടെ പേരിൽ വ്യക്തിപരമായ സന്ദേശങ്ങൾ അയക്കുന്നത് തരംതാഴ്ന്ന രാഷ്ട്രീയ നാടകമാണെന്ന് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
”സർക്കാർ ഖജനാവിലെ പണം ഉപയോഗിച്ച് നിർമ്മിച്ച ഡാറ്റാബേസ് രാഷ്ട്രീയ പരസ്യത്തിനായി ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമാണ്.
Leave a Reply