‘ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ 2024- 25 വർഷത്തെ സംസ്ഥാന അവാർഡ് ദാന ചടങ്ങിൽ സംസ്ഥാനത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി സി.ബി ഹയർ സെക്കൻ്ററി സ്കൂളിലെ അദ്ധ്യാപകനും ,മലപ്പുറം വെസ്റ്റ് ജില്ലാ കൺവീനറുമായ ശ്രീ. രാജ് മോഹൻ പി.ടി ക്ക് പ്രത്യേക പുരസ്കാരo ലഭിച്ചു.

നിർധനരായ വിദ്യാർത്ഥികൾക്കുള്ള സ്നേഹ ഭവന നിർമ്മാണം, ലഹരി ,മാലിന്യ മുക്ത ബോധവൽക്കരണ പ്രവർത്തനങ്ങൾ , പ്ലാസ്റ്റിക് ഉൽപ്പനങ്ങൾക്ക് ബദൽ, വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾ, വായനാ ഹബുകൾ, വൻതോതിലുള്ള പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങൾ , വേൾഡ്റിക്കോഡു നേടിയ കുട്ടികളെ അണിനിരത്തി നിർമ്മിച്ച ഇന്ത്യയുടെ ഭൂപടം തുടങ്ങി ഒട്ടേറെ മികവാർന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനാണീ അംഗീകാരം

Leave a Reply

Your email address will not be published.