തി​രു​വ​ന​ന്ത​പു​രം: ശ​മ്പ​ളം ന​ൽ​കാ​തെ ന​ര​കി​പ്പി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളെ പ​ക​പോ​ക്ക​ൽ സ്ഥ​ലം​മാ​റ്റ​ങ്ങ​ളി​ലൂ​ടെ ദ്രോ​ഹി​ക്കു​ന്ന മാ​ധ്യ​മം മാ​നേ​ജ്മെ​ന്‍റ് പു​ണ്യ​മാ​സ​ത്തി​ൽ ലോ​ക​ത്തി​ന് ന​ൽ​കു​ന്ന​ത് മ​നു​ഷ്യ​ത്വ വി​രു​ദ്ധ​മാ​യ നൃ​ശം​സ​ത​യു​ടെ സ​ന്ദേ​ശ​മെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ.

അ​ഞ്ച് മാ​സ​മാ​യ ശ​മ്പ​ള കു​ടി​ശ്ശി​ക​യ്ക്കാ​യി പ​ത്ര ഉ​ൽ​പാ​ദ​ന​ത്തെ ബാ​ധി​ക്കാ​തെ സ​ഹ​ന പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന ജീ​വ​ന​ക്കാ​രെ​യാ​ണ് സ്ഥ​ലം മാ​റ്റി പീ​ഡി​പ്പി​ക്കു​ന്ന​ത്. ശ​മ്പ​ളം കി​ട്ടാ​ത്ത​തി​നാ​ൽ ജീ​വി​തം മുന്നോട്ടു കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന മ​നു​ഷ്യ​ർ​ക്ക് മേ​ൽ അ​ധി​ക ഭാര​വും മാ​ന​സി​ക സ​മ്മ​ർ​ദ​ങ്ങ​ളും അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക​യാ​ണ് മാ​നേ​ജ്മെ​ന്‍റ് ചെ​യ്യു​ന്ന​ത്. ശ​മ്പ​ള പ്ര​തി​സ​ന്ധി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ ദ്രോ​ഹ സ്ഥ​ല​മാ​റ്റം പാ​ടി​ല്ലെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തി​ന് പു​ല്ലു​വി​ല ക​ൽ​പ്പി​ച്ചാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന​ത് വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്.

ശ​മ്പ​ള പ്ര​തി​സ​ന്ധി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ധ്യ​മം ആ​സ്ഥാ​ന​ത്തി​ന് മു​ന്നി​ൽ ന​ട​ന്ന 24 മ​ണി​ക്കൂ​ർ ഉ​പ​വാ​സ സ​മ​ര​ത്തി​ന് ക​ക്ഷി രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ തൊ​ഴി​ലാ​ളി​ക​ളി​ൽ നി​ന്നും ബ​ഹു​ജ​ന​ങ്ങ​ളി​ൽ നി​ന്നും സാം​സ്കാ​രി​ക, മാ​ധ്യ​മ ലോ​ക​ത്ത് നി​ന്നും വ്യാ​പ​ക പി​ന്തു​ണ ല​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​മ​രം ക​ഴി​ഞ്ഞു മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം അ​തി​ന് മു​ന്നി​ൽ നി​ന്ന​വ​രെ അ​ട​ക്കം വി​ദൂ​ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​ത് ജ​നാ​ധി​പ​ത്യ സ​മൂ​ഹ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്.

തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം കൂ​ടു​ത​ൽ വ​ഷ​ളാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ന് പ​ക​രം തൊ​ഴി​ലാ​ളി​ക​ളെ ഉ​ൾ​ക്കൊ​ണ്ട് വി​ട്ടു​വീ​ഴ്ച​യു​ടെ പാ​ത സ്വീ​ക​രി​ക്കാ​ൻ മാ​നേ​ജ്മെ​ന്‍റ് ത​യ്യാ​റാ​വ​ണ​മെ​ന്ന് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കെ.​പി റ​ജി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് എ​ട​പ്പാ​ളും ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

Your email address will not be published.