
തിരൂർ : മുൻ യൂത്ത്കോൺഗ്രസ്സ് തിരൂർ മണ്ഡലംപ്രസിഡന്റ് റിഷാദ് വെളിയമ്പാട്ട് നിയുക്ത പ്രസിഡന്റ് താജുദ്ധീൻ കീഴേടത്തിലിനു മിനുട്സ് ബുക്ക് നൽകി അധികാരം കൈമാറിയശേഷം തിരൂർ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പടവ് യുവ സംഗമവും ഷുഹൈബ്, ശരത് ലാൽ, കൃപേഷ് അനുസ്മരണവും സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് പാറയിൽ ഉദ്ഘാടനം നിർവഹിച്ചു.താജുദ്ധീൻ കീഴെടത്തിൽ അദ്യക്ഷത വഹിച്ചു.
യുവജനങ്ങളുടെ സാമൂഹിക രാഷ്ട്രീയ ഇടപെടലുകളും സംഘടനാ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം സംഘടിപ്പിച്ചത്, DCC ജനറൽ സെക്രട്ടറി മാരായ .അഡ്വ:കെ എ പത്മകുമാർ, യാസർ പൊട്ടച്ചോല,ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ,മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് യാസർ പയ്യോളി,മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധുമംഗലശ്ശേരി, സംസ്ഥാന മഹിള കോൺഗ്രസ്സ് സെക്രട്ടറി ആമിനമോൾ ,യൂത്കോൺഗ്രസ്സ് ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് റിയാസ്, അഷ്‌റഫ് ആളത്തിൽ,ജെബിഎം ജില്ല കോർഡിനേറ്റർ ഷബീർ നെല്ലിയാളി,നൗഷാദ് പരനെക്കാട്,ജംഷീർ പാറയിൽ,മണമ്മൽ ബാബു,,ഷിജിൻ എന്നായി, സുബൈർ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
2025 തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ തിരൂർ മുൻസിപ്പാലിറ്റിയിൽ ഉന്നത വിജയംനേടാൻ നേതൃത്വം നൽകിയ DCC ജനറൽ സെക്രെട്ടറി Ad :കെ എ പത്മകുമാറിനെയും മുൻസിപ്പാലിറ്റിയിലേക്ക് മത്സരിച്ച് ഉജ്വല പ്രകടനം കാഴ്ചവെച്ച കോൺഗ്രസ്സ് സ്ഥാനാർഥികളെയും മണ്ഡലം യൂത്ത് കോണ്ഗ്രെസ് കമ്മിറ്റി മൊമെന്റോ നൽകി ആദരിച്ചു.
Leave a Reply