സീനിയര്‍ ജേര്‍ണ്ണലിസ്റ്റ്സ് ഫോറം മലപ്പുറം ജില്ലാ കമ്മിറ്റിയോഗം സംസ്ഥാന ജന സെക്രട്ടറി കെ പി വിജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.


മലപ്പുറം: പത്രപ്രവര്‍ത്തക പെന്‍ഷന്‍ കുടിശ്ശിക അടിയന്തിരമായി വിതരണം ചെയ്യണമെന്ന് സീനിയര്‍ ജേര്‍ണ്ണലിസ്റ്റ്സ് ഫോറം മലപ്പുറം ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകര്‍ക്കുമാത്രം അഞ്ചരക്കോടി രൂപയാണ് പെന്‍ഷന്‍ കൂടിശ്ശിക ഇനത്തില്‍ വിതരണം ചെയ്യാനുള്ളതെന്നും നാലരവര്‍ഷമായി ഇത് വിതരണം ചെയ്യുന്നില്ലെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. പ്രസിഡന്‍റ് വീക്ഷണം മുഹമ്മദ് ആദ്ധ്യക്ഷ്യം വഹിച്ചു. സംസ്ഥാന ജന സെക്രട്ടറി കെ പി വിജയകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. സീനിയര്‍ ജേര്‍ണസില്റ്റ്സ് ഫെഡറേഷന്‍ ദേശീയ കൗണ്‍സില്‍ അംഗവും എസ് ജെ എഫ് കെ സംസ്ഥാന സെക്രട്ടറിയുമായ പി ബാലകൃഷ്ണന്‍, ജില്ലാ വൈസ് പ്രസിഡന്‍റ് സലീം ഐദിദ് തങ്ങള്‍, സെക്രട്ടറി എന്‍ വി മുഹമ്മദ് അലി, ജോ. സെക്രട്ടറി കെ പി ഒ റഹ്മത്തുള്ള, സിദ്ദീഖ് പെരിന്തല്‍മണ്ണ, ഇബ്രാഹിം കോട്ടയ്ക്കല്‍ സംസാരിച്ചു. പുതിയ അംഗം എം കെ അജിതിന് യോഗത്തില്‍ സ്വീകരണം നല്‍കി.

Leave a Reply

Your email address will not be published.