ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂൾ വാർഷികാഘോഷം തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.പി. മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്യുന്നു.

തിരുന്നാവായ : ചേരുരാൽ ഹയർ
സെക്കൻ്ററി സ്ക്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ശ്രദ്ധേയമായി. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.പി. മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. ആതവനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി. ആസാദ് മുഖ്യാതിഥിയായിരുന്നു. പി.ടി.എ പ്രസിഡൻ്റ് നാസർ ആയപ്പള്ളി അധ്യക്ഷനായി.നീണ്ട കാലത്തെ സേവനത്തിനുശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ എം. ഖദീജാബി,എൻ. രമാകുമാരി, പി.ടി അബ്ദു റസാക്ക്, പി ഗോപി, കെ അജിത് കുമാർ, ജ്യോതിർമയി ദേവി, പി.
മനോജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
സ്കൗട്ട്സ് ആൻ്റ്ഗൈഡ്സ് രാജ്യ പുരസ്കാർ അവാർഡ് ജേതാക്കൾക്ക് ഉപഹാരം നൽകി പ്രിൻസിപ്പൾ ടി. നിഷാദ്.
പ്രധാന അധ്യാപകൻ പി. സി അബ്ദുറസാഖ് , മാനേജർ പ്രതിനിധി
എം അഹമ്മദ്, ഇ.പി. സക്കീർ ഹുസൈൻ,
കെ , കെ മുഹമ്മദ് ഫാറൂഖ്, ഇ.പി ആനന്ദകൃഷ്ണൻ, വി. ഉമ്മു കുൽസു ,
പി.എസ് നസീഹ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.