മലപ്പുറം പ്രസ് ക്ലബിന്റെ പാലോളി കുഞ്ഞിമുഹമ്മദ് മാധ്യമ അവാര്‍ഡ് മാതൃഭൂമി സീനിയര്‍ ഡിജിറ്റല്‍ സബ് എഡിറ്റര്‍ നിലീന അത്തോളിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കുന്നു.

മലപ്പുറം പ്രസ്‌ക്ലബ്ബിന്റെ പാലോളി കുഞ്ഞിമുഹമ്മദ്
മാധ്യമ അവാര്‍ഡ് മുഖ്യമന്ത്രി സമര്‍പ്പിച്ചു

മലപ്പുറം: അധികാരത്തോട് സത്യം വിളിച്ചു പറയാനും വികസനവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാനും മാധ്യമപ്രവര്‍ത്തകര്‍ക്കു കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
മാധ്യമങ്ങളിന്ന് വലിയ സമ്മര്‍ദങ്ങളിലൂടെ കടന്നുപോകുന്നത്. വാര്‍ത്തകള്‍ വളച്ചൊടിക്കാനും കപട വാര്‍ത്തകള്‍ പടച്ചുവിടാനും വലിയ ശ്രമങ്ങള്‍ നടക്കുന്നു. ഇവിടെ പാലോളി കുഞ്ഞുമുഹമ്മദിനെപ്പോലുള്ള മുന്‍കാല പത്രപ്രവര്‍ത്തരുടെ മൂല്യങ്ങള്‍ വഴികാട്ടിയാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം പ്രസ് ക്ലബിന്റെ സ്ഥാപകനേതാവും ദേശാഭിമാനി മുന്‍ ജില്ലാ ബ്യൂറോ ചീഫുമായ പാലോളി കുഞ്ഞിമുഹമ്മദിന്റെ പേരില്‍ മലപ്പുറം പ്രസ് ക്ലബ് കോഡൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയ പ്രഥമ മാധ്യമപുരസ്‌കാര വിതരണവും അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.25,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം മുഖ്യമന്ത്രിയില്‍ നിന്ന് മാതൃഭൂമി സീനിയര്‍ ഡിജിറ്റല്‍ സബ് എഡിറ്റര്‍ നിലീന അത്തോളി ഏറ്റുവാങ്ങി.

മലപ്പുറം പ്രസ്‌ക്ലബ്ബ് സെക്രട്ടറിയും മംഗളം സീനിയര്‍ റിപ്പോര്‍ട്ടറുമായ വി.പി.നിസാറിന്റെ ‘ഊരിലെ ഉജ്വല രത്‌നങ്ങള്‍’ എന്ന പുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പിന്റെ ആദ്യ കോപ്പി ചടങ്ങില്‍ വെച്ച് മുഖ്യമന്ത്രിക്ക് കൈമാറി. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍ പാലോളി അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ് ക്ലബ് പ്രസിഡന്റ് എസ്.മഹേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. പി.ഉബൈദുല്ല എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടറി വി.പി.അനില്‍, പുരസ്‌കാര ജൂറി അംഗവും ചന്ദ്രിക മുന്‍ എഡിറ്ററുമായ സി.പി.സൈതലവി, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.മുഹമ്മദ്, കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ.വിശ്വനാഥന്‍, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി, പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് ഗീതു തമ്പി, ജോയിന്റ് സെക്രട്ടറി പി.പി.അഫ്താബ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.പ്രജോഷ് കുമാര്‍, സമീര്‍ കല്ലായി, ജില്ലാ എക്‌സിക്യുട്ടീവ് അംഗം കെ.ബി.സതീഷ്‌കുമാര്‍, നസീബ് കാരാട്ടില്‍, നൗഷാദ് മണ്ണിശ്ശേരി, അല്‍ദാന്‍ എം.ഡി.സിദ്ദീഖ് തയ്യില്‍ പ്രസംഗിച്ചു. വിരമിച്ച മാധ്യമപ്രവര്‍ത്തകന്‍ ഫ്രാന്‍സിസ് ഓണാട്ടിനെ ചടങ്ങില്‍ ആദരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി വി.പി.നിസാര്‍ സ്വാഗതവും ട്രഷറര്‍ പി.എ.അബ്ദുല്‍ ഹയ്യ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.