തിരൂരങ്ങാടി പിഎസ്എംഒ കോളേജ് അലുംമിനി ജനപ്രതി സംഗമത്തിന്റെ പോസ്റ്റർ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയും കോളേജ് അലുംമിനിയുമായ ഷാഹിന നിയാസിക്ക് നൽകിക്കൊണ്ട് ജില്ലാ കലക്ടർ വി ആർ വിനോദ് പ്രകാശനം ചെയ്യുന്നു. മലപ്പുറംഎ ഡി എം കെ ദേവകിസമീപം.

ജനകീയ ആദരവ്
17 ന് തിരൂരങ്ങാടിയിൽ

മലപ്പുറം:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച
പി എസ് എം ഒ കോളേജ് അലുംമിനി അംഗങ്ങൾക്ക് ഫെബ്രുവരി 17 ന്
ജനകീയ ആദരവ് നൽകുമെന്ന്
സംഘാടകർ വാർത്താ സമ്മേളനത്തിൽ
പറഞ്ഞു. മലപ്പുറം, കോഴിക്കോട്
ജില്ലകളിലെ
ത്രിതല പഞ്ചായത്തുകളിലെക്കും,
നഗരസഭകളിലെക്കും
ജനപ്രതിനിധികളായി
അലുംമിനി അംഗങ്ങളിൽ നിന്നും
55 പേർ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മലപ്പുറം ജില്ലാ പഞ്ചായത്തിലെ
4 അംഗങ്ങളും വേങ്ങര, കണ്ണമംഗലം,
നന്നമ്പ്ര , താനാളൂർ
കൽപകഞ്ചേരി,
പെരുവള്ളുർ ഗ്രാമ പഞ്ചായത്ത്
പ്രസിഡന്റുമാരും
തിരുരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും
കൊണ്ടോട്ടി, മങ്കട ബ്ലോക്ക് പഞ്ചായത്ത്
വൈസ് പ്രസിഡന്റുമാരും
കോട്ടക്കൽ, പരപ്പനങ്ങാടി നഗരസഭ വൈസ് ചെയർമാൻമാരും
പി എസ് എം ഒ അലുംമിനി അംഗങ്ങളാണ്.
കോളേജ് യൂണിയൻ
തിരഞ്ഞെടുപ്പിൽ
മത്സരിച്ച് വിദ്യാർത്ഥി രാഷ്ട്രീയത്തിലുടെ
പൊതുരംഗത്ത് വന്നവരാണ് ദുരിപക്ഷം പേരും.

17 ന് ഉച്ചക്ക് 2 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ
അലുംമിനി അംഗങ്ങളും
കേരള നിയമസഭാ സാമാജികമരുമായ
ഡോ: കെ ടി ജലീൽ
അഡ്വ:എൻ ശംസുദ്ധിൻ ,മാണി സി കാപ്പൻ,ടി വി ഇബ്രാഹിം എന്നിവരും മാനേജ്മെൻ്റ് കമ്മിറ്റി
പ്രസിഡണ്ട് കെ പി എ മജീദ് എം എൽ എയും പങ്കെടുക്കും.

പരിപാടിയുടെ
പോസ്റ്റർ മലപ്പുറം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷാഹിന നിയാസിക്ക്
നൽകി കൊണ്ട് ജില്ലാ കലക്ടർ വി ആർ വിനോദ് പ്രകാശനം ചെയ്തു. ചടങ്ങിൽ
എ ഡി എം കെ ദേവകി
മുഖ്യാതിഥിയായി.

പത്രസമ്മേളനത്തിൽ
അഡ്വ: സി പി മുസ്തഫ ,
മുജീബ് താനാളൂർ,
എം അബ്ദുൽ അമർ ,
ബാബു കെ നയീം,
ഷാഹിന നിയാസി,
എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.