നിറമരുതൂർ പാലിയേറ്റീവ് കെയറിന്റെ സ്വപ്ന പദ്ധതിയിൽ ഒന്നായ ഹോം കെയർ മൂന്നാം യൂണിറ്റിനായുള്ള “ന്യൂ വെഹിക്കിൾ” ലോഞ്ചിംഗ് 2026 ഫെബ്രുവരി 13 വെള്ളി രാവിലെ 9.15 മണിക്ക് ജനതാ ബസാറിൽ വെച്ച് പാലിയേറ്റീവ് വളണ്ടിയർമാരുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ നിറമരുതൂർ പാലിയേറ്റീവ് കെയർ മുൻ പ്രസിഡണ്ടും ഉപദേശക സമിതി അംഗവുമായ KM മുഹമ്മദ് കാസിം ഹാജി നിർവഹിച്ചു. വാഹനത്തിന്റെ താക്കോൽ വാഹനത്തിന്റെ കോ-സ്പോൺസർ കൂടിയായ സി.എം.എ ജബീലിൽ നിന്നും നിറമരുതൂർ പാലിയേറ്റീവ് കെയർ പ്രസിഡന്റ് മൂസക്കുട്ടി മങ്ങാട്ടിൽ ഏറ്റുവാങ്ങി. അബ്ദുൽ ഹമീദ് പാറയിൽ, മൂസക്കുട്ടി മങ്ങാട്ടില്‍, സി.എം.പി യൂസഫ്, അബ്ദുസ്സലാം വി.വി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.