അധികമായി വാങ്ങിയ എക്സൈസ് തീരുവ തിരിച്ചു നൽകിയില്ല.

തിരൂർ:കേന്ദ്രസർക്കാർ വാഹന തീരുവയിൽ വരുത്തിയ ഇളവ് വാഹന ഉടമക്ക് നൽകാത്തതിനെതിരെ നൽകിയ കേസിൽ ഉപഭോക്ത കോടതിയിൽ വാഹന ഉടമക്ക് വിജയം. തിരൂരിലെ റിട്ടയേർഡ് എൻജിനീയർ കൈനിക്കര ആദമിനാണ് തിരുവനന്തപുരത്തെ സംസ്ഥാന ഉപഭോക്തൃ കോടതിയിൽ വിജയം ഉണ്ടായത്. കോഴിക്കോട്ടെ ഇ.വി.എം. ഓട്ടോമൊബൈൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ നിന്നും ആദം 2014ൽ നിസാം മൈക്രോ കാർ 6,77,399 രൂപക്ക് വാങ്ങിയിരുന്നു. ഈ വിലയിൽ 12% എക്സൈസ് തീരുവ ഉൾപ്പെട്ടിരുന്നു. എന്നാൽ പണം നൽകിയ ശേഷം കേന്ദ്രസർക്കാർ എക്സൈസ് തീരുവ8% ആക്കി കുറച്ചിരുന്നു. നിരവധിതവണ ആവശ്യപ്പെട്ടിട്ടും കമ്പനി നാല് ശതമാനം പണം അധികമായി വാങ്ങിയത് തിരിച്ചു നൽകാൻ കൂട്ടാക്കിയിരുന്നില്ല. ഇതിനെതിരെ ആദം ആദ്യം മലപ്പുറം ഉപഭോക്ത കോടതിയിൽ കേസ് നൽകിയിരുന്നു. കേസ് വിജയിച്ച അദ്ദേഹത്തിന് എതിരെ തിരുവനന്തപുരം ഉപഭോക്തൃ കോടതിയിൽ അപ്പീലുമായികമ്പനി പോയത്. അപ്പീൽ തള്ളിയ സംസ്ഥാന ഉപഭോക്തൃ കോടതി ആദമിനി അധികമായി വാങ്ങിയ മുപ്പതിനായിരത്തി അറുന്നൂറ്റി ആറ് രൂപയും നഷ്ടപരിഹാരമായി അരലക്ഷം രൂപയും കോടതി ചിലവായി പതിനായിരം രൂപയും തിരിച്ചു നൽകാൻ ഉത്തരവിടുകയായിരുന്നു. കമ്പനിയുടെ അപ്പീൽ തള്ളിയാണ് ഇങ്ങനെ ഒരു വിധി ഉണ്ടായിട്ടുള്ളത്. എക്സൈസ് തീരുവ കുറച്ചത് തിരിച്ചുനൽക്കാതെ നിരവധി വാഹന കമ്പനികൾ ഉപഭോക്താക്കളെ വഞ്ചിച്ചു വരികയായിരുന്നു അവർക്ക് കനത്തതിരിച്ചടി ആണ് ഈ വിധി.

Leave a Reply

Your email address will not be published.