പുത്തനത്താണി: ആതവനാട്ടെ സാംസ്കാരിക കൂട്ടായ്മയായ ‘ആവാസ് ആതവനാടിന്റെ’ ഒന്നാം വാർഷികാഘോഷം നാളെ (ശനി)
ആതവനാട് മാട്ടുമ്മൽ ജി.എച്ച്.എസ്.എസിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.
ജനറൽ മെഡിസിൻ, നേത്ര, കേൾവി, തൈറോയ്ഡ്, ഡയറ്റീഷ്യൻ എന്നീ വിഭാഗങ്ങളിൽ പരിശോധനയുണ്ടാകും. ജനറൽ മെഡിസിൻ വിഭാഗത്തിന് മരുന്നു സൗജന്യമായി നൽകും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ക്യാംപ്.ജില്ലാ പഞ്ചായത്ത് അംഗം വസീമ വേളേരി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

ചിത്രകാരൻ രാജൻ കാരയാടിന്റെ ചിത്രപ്രദർശനം (പൈതൃകം) കാർട്ടൂണിസ്റ്റ് കെ.വി.എം.ഉണ്ണി ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം 4ന് നടക്കുന്ന സാംസ്കാരിക സമ്മേളനവും കലാസന്ധ്യയും എഴുത്തുകാരൻ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ആഴ് വാഞ്ചേരി കൃഷ്ണൻ തമ്പ്രാക്കൾ മുഖ്യാതിഥിയാകും. ആതവനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ആസാദ്, വൈസ് പ്രസിഡന്റ് സാജിദ കുന്നക്കാട്ട്, മറ്റു ജനപ്രതിനിധികൾ, സാമൂഹിക, സാംസ്കാരിക പ്രവർത്തകർ എന്നിവർ സംബന്ധിക്കും.
വാർത്താ സമ്മേളനത്തിൽ ആവാസ് പ്രസിഡന്റ് രമേശ് ആതവനാട്, വർക്കിങ് സെക്രട്ടറി ഷഫീഖ് ആയപ്പള്ളി, സുധീർബാബു ചന്ദനക്കാവ്, യാഹു കോലിശ്ശേരി, സലിം മേൽപത്തൂർ, രാജൻ മാസ്റ്റർ കാരയാട്, വിനോദ് കുറുമ്പത്തൂർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.