
തിരൂർ:പരിചരിക്കാനും സംരക്ഷിക്കാനുമാരുമില്ലാത്ത സഹോദരിമാരുടെ ആശ്രയ കേന്ദ്രമായി വനിതാ ലീഗ് നേതാവും സാമൂഹ്യ സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യവുമായ ഡോ.ഖമറുന്നീസാ അൻവറിന്റെ നേതൃത്വത്തിൽ തിരൂരിൽ അവരുടെ വീടിനോട് ചേർന്ന് പ്രവർത്തിക്കുന്ന സ്നേഹ വീടിന്റെ 14ാം വാർഷികാഘോഷം 2026 ഫെബ്രുവരി 14 ന് ശനിയാഴ്‌ച തിരൂർ കോരങ്ങത്തുള്ള സ്നേഹ വീടിൻ്റെ പരിസരത്ത് വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 11 മണി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
പാറപ്പുറത്ത് ബാവ ഹാജി,ദേശീയ മുസ്ലീം ലീഗ് അസിസ്റ്റൻ്റ് സെക്രട്ടറി. ജയന്തി രാജൻ, തിരൂർ ഡി.വൈ.എസ്.പി
എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
തിരൂർ നഗരസഭയുടെ ചെയർപേഴ്‌സനായി തെരഞ്ഞെടുക്കപ്പെട്ട കീഴേടത്തിൽ ഇബ്രാഹിം ഹാജിക്കും
സ്നേഹ വീട് കുടുംബത്തിൽ നിന്നും ഇത്തവണ ജനപ്രതിനിധികളായ
എം.പി. ഷെരീഫാബി (ജില്ലാ പഞ്ചായത്ത് അംഗം. മലപ്പുറം), റസീനാ അബ്ദുൽ ഖാദർ (ചെയർപേഴ്‌സൺ,സുൽത്താൻ ബത്തേരി നഗരസഭ) എന്നിവർക്കും ചടങ്ങിൽ വെച്ച് സ്വീകരണം നൽകും.
ഡോ. ഖമറുന്നീസ അൻവർ അധ്യക്ഷത വഹിക്കും. സ്നേഹവീട്ടിലെ അന്തേവാസികൾക്കുള്ള സമ്മാനം ഫൈസൽ ബാബു കനക കൈമാറും.
ഡോ. സി. മുഹമ്മദ്,റോഷ്‌നി ഖാലിദ്,ജമീല ടീച്ചർ,കെ.കെ. അബ്ദുറസാഖ് ഹാജി,നാസർ കുറ്റൂർ പ്രസംഗിക്കും.
കിൻഷിപ്പിലെ ഭിന്നശേഷിക്കാരായ പ്രതിഭകൾ അണിയിച്ചൊരുക്കി അവതരിപ്പിക്കുന്ന
“മുട്ടിപ്പാട്ട്” ഉൾപ്പെടെ നിരവധി കലാ പരിപാടികൾ അരങ്ങേറും.
വാർത്താ സമ്മേളനത്തിൽ ഡോ. ഖമറുന്നിസാ അൻവർ, സ്നേഹവീട് പ്രസിഡന്റ് ആയിഷക്കുട്ടി,ജനറൽ സെക്രട്ടറി മുഹ്സിൻ മാസ്റ്റർ, ട്രഷറർ പി.കെ അജ്മൽ, സഹ ഭാരവാഹികളായ ഫൈസൽ ബാബു കനക, മൊയ്തുഷ മാലാപറമ്പിൽ,സമദ് പ്ലസൻ്റ് എന്നിവർ പങ്കെടുത്തു.
Leave a Reply