കോഴിക്കോട്: പി.എസ്.സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ച് നിയമനം പ്രതീക്ഷിച്ചിരിക്കുന്ന അഭ്യസ്തവിദ്യരായ ആയിരക്കണക്കിന് യുവാക്കളെ നോക്കു കുത്തിയാക്കി താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയും പിന്‍വാതില്‍ നിയമനം നടത്തിയുമുള്ള സര്‍ക്കാര്‍ നടപടി തികഞ്ഞ വഞ്ചനയാണെന്ന് കെ എന്‍ എം മര്‍കസുദഅവ സംസ്ഥാന
സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

യാതൊരുവിധ സംവരണ മാനദണ്ഡവും പാലിക്കാതെ രാഷ്ട്രീയ താല്പര്യം മാത്രം വെച്ചുള്ള ഇത്തരം നിയമനങ്ങള്‍ പിന്നാക്ക വിഭാഗങ്ങളോടുള്ള വെല്ലുവിളിയാണ്. വര്‍ഷങ്ങള്‍ നീണ്ടുനിന്ന പരിശീലനങ്ങളിലൂടെ ഇടം പിടിച്ച പി.എസ്.സി ലിസ്റ്റുകളില്‍ നിന്ന് നിയമനം നടത്താതെ ലിസ്റ്റ് കാലഹരണപ്പെടുത്തുന്നത് യുവതയോട് കാണിക്കുന്ന ധിക്കാരമാണ്. യാതൊരു തത്വദീക്ഷയുമില്ലാതെ താല്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതും പിന്‍വാതില്‍ നിയമനവും അവസാനിപ്പിച്ച് പി.എസ്.സി ലിസ്റ്റുകളില്‍ നിന്ന് നിയമനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കെ.എന്‍.എം മര്‍കസുദഅവ ആവശ്യപ്പെട്ടു. പവിത്രമായ വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന കേരള വഖഫ് ബോര്‍ഡിനെ സ്വന്തം ജീവിതം കൊണ്ടും നിലപാടുകള്‍ കൊണ്ടും ഇസ്‌ലാമിനെ ധിക്കരിക്കുന്നവര്‍ക്ക് തീരെഴുതിക്കൊടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

കെ എന്‍ എം മര്‍കസുദഅവ പ്രസിഡണ്ട് സി പി ഉമര്‍സുല്ലമി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം അഹമ്മദ്കുട്ടി മദനി, എഞ്ചി. അബ്ദുല്‍ ജബ്ബാര്‍ കുന്ദംകുളം, കെ പി അബ്ദുറഹിമാന്‍ സുല്ലമി, അഡ്വ. പി മുഹമ്മദ് ഹനീഫ, കെ എന്‍ സുലൈമാന്‍ മദനി, സി മമ്മു കോട്ടക്കല്‍, എഞ്ചി. സൈതലവി, പ്രൊഫ. ശംസുദ്ദീന്‍ പാലക്കോട്,
എന്‍ എം അബ്ദുല്‍ ജലീല്‍, പ്രൊഫ.കെ പി സകരിയ്യ, കെ എം കുഞ്ഞമ്മദ് മദനി,
പി ടി അബ്ദുല്‍ മജീദ് സുല്ലമി, അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍, ഡോ.ഐ പി അബ്ദുസ്സലാം, ഫൈസല്‍ നന്മണ്ട, ഡോ. ജാബിര്‍ അമാനി, എം ടി മനാഫ് മാസ്റ്റര്‍,
ഡോ. അനസ് കടലുണ്ടി, എ ടി ഹസ്സന്‍ മദനി, സലീം കരുനാഗപ്പള്ളി, അബ്ദുറഷീദ് ഉഗ്രപുരം, അബ്ദുറഹീം ഖുബ, ബി പി എ ഗഫൂര്‍, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, അബ്ദുസ്സലാം മദനി പുത്തൂര്‍, സുബൈര്‍ ആലപ്പുഴ, എം കെ ശാക്കിര്‍ എറണാകുളം, ഡോ. ഫുക്കാര്‍ അലി, ഡോ.എ പി നൗഷാദ് ആലപ്പുഴ, ഡോ.അന്‍വര്‍ സാദത്ത്, ഹാസില്‍ മുട്ടില്‍, ജസിന്‍ നജീബ്, ഫഹീം പുളിക്കല്‍, ജുവൈരിയ ടീച്ചര്‍, സനിയ്യ ടീച്ചര്‍ പ്രസംഗിച്ചു

Leave a Reply

Your email address will not be published.