തിരുന്നാവായയിൽ ടൂറിസത്തിൻ്റെ മറവിൽ ബിയർ – വൈൻ പാർലറുകൾക്ക് വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിന് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് പഞ്ചായത്ത് മദ്യനിരോദന സമിതി ഗാന്ധി സ്മാരകത്തിനു സമീപം നടത്തിയ പ്രതിഷേധം.

തിരുന്നാവായയിൽ
ടൂറിസത്തിൻ്റെ മറവിൽ ബിയർ –
വൈൻ പാർലറുകൾ ആരംഭിക്കാനുള്ള
കെട്ടിടത്തിന് അനുമതി നൽകരുത്

തിരുന്നാവായ : തിരുന്നാവായയിൽ
ടൂറിസത്തിൻ്റെ മറവിൽ ബിയർ – വൈൻ പാർലറുകൾ ആരംഭിക്കാനുള്ള
കെട്ടിട നിർമ്മാണത്തിന് അനുമതി നൽകരുതെന്നാവായവശ്യപ്പെട്ട്
കേരള മദ്യനിരോദന സമിതി തിരുന്നാവായ പഞ്ചായത്ത് കമ്മറ്റി
ഗാന്ധി സ്മാരകത്തിനു സമീപം പ്രതി
ഷേധ സംഗമം സംഘടിപ്പിച്ചു. കുടുംബ സമേതം ഉല്ലാസത്തിന് വേണ്ടി വരുന്ന പ്രദേശിക ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പരിധിയിൽകൂടി മദ്യം ഒഴുക്കാനുള്ള സർക്കാറിൻ്റെ നീക്കം അപകടകരമാണെന്നും
കെ.ടി. ഡി. സി യുടെ ബിയർ പാർലറുകൾ ഘട്ടം ഘട്ടമായി ബാറുകളാക്കി മാറ്റുന്നതിനെ
തിരെ സമൂഹം ഒറ്റകെട്ടായി നേരിടണമെന്നും അഭിപ്രായപ്പെട്ടു. അധികൃതർക്ക് ജനകീയ ഹർജി
നൽകുമെന്നും തിരുന്നാവായയിൽ ബിയർ പാർലർ ആരംഭിക്കാനുള്ള നടപടി തുടരുകയാണെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും അറിയിച്ചു.

തിരുന്നാവായ ഗാന്ധിസ്മാരകത്തിനു സമീപം സംഘടിപ്പിച്ച പ്രതിഷേധം മലപ്പുറം ജില്ലാ മദ്യ നിരോധന സമിതി പ്രസിഡൻ്റ് മജീദ് മാടമ്പാട്ട് ഉദ്ഘാടനം ചെയ്തു. മുഹമ്മദലി മുളക്കൽ അധ്യക്ഷത വഹിച്ചു. ജലീൽ തൊട്ടി വളപ്പിൽ സമര പദ്ധതികൾ അവതരിപ്പിച്ചു. തിരൂർ താലൂക്ക് സെക്രട്ടറി ബി.പി.സഹീർ, ഭാരവാഹികളായ പൊറ്റമ്മൽ കോയാമുട്ടി എന്ന ബാവ,ഇ.പി.എ.ലത്തീഫ്, ഹുസൈൻ കുറ്റൂർ, ഷിഹാബ് ഉണ്ണിയാലുക്കൽ,റഫീഖ് അജിതപ്പടി, സി.പി. മൊയ്തീൻ കുട്ടി, കെ.കെ. കലാം പ്രസംഗിച്ചു.

Leave a Reply

Your email address will not be published.