കോൺഫെഡറേഷൻ ഓഫ് റസിഡൻസ് വെൽഫെയർ അസോസിയേഷൻ (കോർവ) കേരളയുടെ ബൈലോ ദേശീയ മെമ്പറും മലപ്പുറം ജില്ലാ വൈസ് പ്രസിഡൻ്റും ആയ കെ കെ റസാഖ് ഹാജി അംഗങ്ങൾക്ക് നൽകുന്നു.

തിരൂർ : കോൺഫെഡറേഷൻ ഓഫ് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ (കോർവ) കേരളയുടെ കീഴിൽ മലപ്പുറം ജില്ലയിലെ തിരൂർ പൂക്കയിൽ ബസാറിൽ കേന്ദ്രമായി പുതിയ ഒരു റസിഡൻസ് അസോസിയേഷന് രൂപം നൽകി വരുന്നു.
ഈ അസോസിയേഷൻ്റെ പ്രത്യേകത സ്ത്രീകൾ നേതൃത്വം നൽകി കൊണ്ടുള്ള കൂട്ടായ്മയാണ്.
ജാതി മതം ഭാഷ സാമ്പത്തികം രാഷ്ട്രീയം എന്നിവയ്ക്ക് അതീതമായിരിക്കുക എന്നതാണ്.
കുടുംബങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രവർത്തിക്കുക അംഗങ്ങളുടെ ഇടയിൽ സമത്വം സാഹോദര്യം സഹവർത്തിത്വം പരിപോഷിപ്പിക്കുക സാമ്പത്തികമായും സാംസ്കാരികമായും സാമൂഹികവുമായ അഭിവൃദ്ധിക്ക് വേണ്ടി പ്രവർത്തിക്കുക എന്നിവയും ഉദ്ദേശ്യലക്ഷ്യങ്ങളാണ്. നെറ്റ്‌വ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ
അസോസിയേഷന്റെ ബൈലോ കോർവ ദേശീയ മെമ്പറും കോർവ മലപ്പുറം വൈസ് പ്രസിഡണ്ടുമായ കെ കെ അബ്ദുൽ റസാഖ് ഹാജി എൻ ടി നസ്റിൻ റഫീക് , കെ ആർ സുഗുണ നാരായണൻ, ടി കെ സാമ്പിറ , വി പി റജീന ഫിറോസ്, പി മിനി എന്നിവർക്ക് കൈമാറി – നെറ്റ്‌വ ജോ : സെക്രട്ടറി ഇ വി കുത്തുബുദ്ധീൻ മുഖ്യാഥിതി ആയിരുന്നു.

Leave a Reply

Your email address will not be published.