
കോട്ടക്കൽ :അടുത്ത ശനിയാഴ്ച കോട്ടക്കൽ ബഹ്റുൽ ഉലൂം ഒ കെ ഉസ്താദ് നഗറിൽ നടക്കുന്ന സമസ്ത സെന്റീനറി വിളംബര സമ്മേളനം വിജയിപ്പിക്കുവാൻ എല്ലാ മദ്റസ മാനേജ്മെന്റ് ഭാരവാഹികളും രംഗത്തിറങ്ങാനും, വ്യാഴാഴ്ച എല്ലാ മദ്രസകളിലും പ്രചരണ അസംബ്ലി നടത്തുവാനും സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ)മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
പ്രസിഡന്റ് അലി ബാഖവി ആറ്റുപുറം അധ്യക്ഷത വഹിച്ചു.
സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് സൈനുൽ ആബിദീൻ ജീലാനി, സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി, സുലൈമാൻ ഇന്ത്യനൂർ, മുഹമ്മദ് അലി സഖാഫി കൊളപ്പുറം, അബ്ദുൽ ഖാദിർ അഹ്സനി മമ്പീതി, ഒ മുഹമ്മദ് കാവപ്പുര, സൈദലവി പുതുപ്പള്ളി, ഗഫൂർ എടയൂർ, ഹംസ ഹാജി പരപ്പനങ്ങാടി,കോയ മുസ്ലിയാർ കളിയാട്ടമുക്ക്, അബ്ദുള്ള മുസ്ലിയാർ വെന്നിയൂർ, ഫഖ്റുദ്ധീൻ സഖാഫി ചെലൂർ, കുഞ്ഞു കുണ്ടിലങ്ങാടി,പി എ മജീദ് വേങ്ങര, ബാവ ആട്ടീരി,മുഹമ്മദ് റഷീദ് ഹാജി ഓമച്ചപ്പുഴ എന്നിവർ സംബന്ധിച്ചു.
Leave a Reply