
തലപ്പാറ: “മലപ്പുറത്തിൻ്റെ കുതിപ്പിന് തിരൂർ ജില്ല പ്രഖ്യാപിക്കുക” എന്ന മുദ്രാവാക്യവുമായി എസ്.ഡി.പി.ഐ വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി ജനകീയ ഡിമാൻ്റ് മാർച്ചും പൊതുയോഗവും നടത്തി. ശനിയാഴ്ച വൈകിട്ട് 5 മണിക്ക് പാറക്കടവിൽ നിന്നും തലപ്പാറയിലേക്ക് നടത്തിയ മാർച്ചിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ പങ്കെടുത്തു.
മണ്ഡലം പ്രസിഡൻ്റ് എൻ.സി അഹമ്മദ് കബീർ, സെക്രട്ടറി ബഷീർ യൂണിവേഴ്സിറ്റി ട്രഷറർ സിദ്ധീഖ് സി സീനിയർ വൈസ് പ്രസിഡൻ്റ് ഭാസ്കരൻ ചാലിയിൽ സെക്രട്ടറി മാരായ റഷീദ് പൊന്നച്ചൻ, ഉമ്മർക്കോയ സി തുടങ്ങിയവർ നേതൃത്വം നൽകി.
തുടർന്ന് നടന്ന പൊതുയോഗം ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് അൻവർ പഴഞ്ഞി ഉദ്ഘാടനം ചെയ്തു. നൗഷാദ് തിരുന്നാവായ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി മുസ്തഫ പാമങ്ങാടൻ ആശംസകൾ അറിയിച്ചു. റഷീദ് സ്വാഗതവും മജീദ് പടിക്കൽ നന്ദിയും പറഞ്ഞു.
Leave a Reply